web analytics

തിരിമുറിയാമഴ പെയ്യുന്ന വാരം; ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ച തുടർച്ചയായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.The Central Meteorological Department has said that it will rain continuously for a week in the stat

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഏഴുദിവസം തുടർച്ചയായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിൻറെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും വിലയിരുത്തി മാത്രമേ മഴ എത്രത്തോളം ശക്തമാകൂ എന്നകാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂ.

ഒരാഴ്ച്ച മഴയെന്ന മുന്നറിയിപ്പോടെ ഇക്കുറി സംസ്ഥാനത്തെ ഓണാഘോഷം മഴയിൽ കുതിരുമെന്നുറപ്പായി.

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും, ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇതിൻറെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത .

തുടർന്നുള്ള 3 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ് , ഛത്തീസ്‌ഗണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 7 മുതൽ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

08/09/2024 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

09/09/2024 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

Other news

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ബാൻഡേജ് വിപണിയിൽ

മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ബാൻഡേജ്...

ഇന്ന് യാത്രകളും പുതിയ അനുഭവങ്ങളും; പല രാശിക്കാർക്കും പ്രധാനമായ ദിനം

ഇന്ന് യാത്രകളും പുതിയ അനുഭവങ്ങളും; പല രാശിക്കാർക്കും പ്രധാനമായ ദിനം മേടക്കൂറ്: യാത്രകൾ അപ്രതീക്ഷിത...

വിസില്‍ മുഴങ്ങി; രാഷ്ട്രീയ അരങ്ങേറ്റത്തിന് തയ്യാറായി വിജയ് ; നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഈ ചിഹ്നത്തില്‍ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഈ ചിഹ്നത്തില്‍ മത്സരിക്കും വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ...

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174...

Related Articles

Popular Categories

spot_imgspot_img