web analytics

ചേട്ടാ എനിക്ക് വീട്ടിൽ പോകണം, ഒന്ന് സഹായിക്കാമോ? കൈനോട്ടക്കാരൻ കുട്ടിയെ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്; പിന്നീട് നടന്നത്

തൊടുപുഴ: ഇടപ്പള്ളിയിൽ നിന്ന് ഇന്നലെ കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. തൊടുപുഴ ബസ്റ്റാൻഡിലെ ഒരു കൈനോട്ടക്കാരന് ഒപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നതെന്ന് എന്ന് ബന്ധുക്കൾ പറഞ്ഞു. കൈനോട്ടക്കാരൻ തന്നെയാണ് ഇക്കാര്യം വിളിച്ചറിയിച്ചതെന്നും ബന്ധുക്കൾ അറിയിച്ചു. കുട്ടി ഇപ്പോൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ്.

കൈനോട്ടക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. രാവിലെ ആറരയോടെയാണ് കുട്ടി തൻറെ കൈവശം ഉണ്ടെന്ന് കൈനോട്ടക്കാരൻ വിളിച്ചറിയിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

സേ പരീക്ഷ എഴുതാൻ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം നടത്തിയത്.

അന്വേഷണത്തിൽ കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടി സംഭവത്തിൻറെ ഷോക്കിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വ്യക്തത വരണമെന്ന് പൊലീസ് പറയുന്നത്. എന്നാൽ കുട്ടിയേയും ശശികുമാറിനേയും വിശദമായി ചോദ്യം ചെയ്തതോടെ കേസിൽ പോക്സോ വകുപ്പുകളും ചുമത്തി.

സംഭവിച്ചത്…

ഇന്നലെ രാവിലെ 8.50നാണ് കുട്ടിയെ പിതാവ് റീടെസ്റ്റിനായി അൽ അമീൻ സ്കൂളിൽ കൊണ്ടുചെന്നുവിട്ടത്. മഴ കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയുടെ ഉത്തരപേപ്പർ വാങ്ങിയ ശേഷം അധ്യാപിക നേരത്തേ വിട്ടു.

സ്കൂളിന് പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. അതോടെ കുട്ടിയുടെ പിതാവ് സ്കൂളിൽ വിളിച്ചന്വേഷിച്ചു, എന്നാൽ പത്തുമണിക്കു മുൻപായി കുട്ടി സ്കൂളിൽ നിന്നും പോയെന്ന് അധികൃതർ പറഞ്ഞു. ഇതിനു പിന്നാലെ പിതാവ് എളമക്കര പൊലീസിൽ പരാതി നൽകി.

കൊച്ചിയിൽ നിന്നും ബസ് കയറിയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്. ഇരുട്ടു വീഴാൻ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി അടുത്തുകണ്ട കൈനോട്ടക്കാരൻ ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോൾ ഉറപ്പായും സഹായിക്കാമെന്ന് ശശികുമാർ മറുപടി നൽകുകയായിരുന്നു.

പക്ഷെ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ ശശികുമാറിന്റെ സ്വഭാവവും രീതിയും പാടെ മാറി. കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ പേടിച്ചരണ്ട കുട്ടി ബഹളം വയ്ക്കാൻ തുടങ്ങി.

ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പണിയാകുമെന്ന് തോന്നിയതോടെ കുട്ടിയോട് പിതാവിന്റെ നമ്പർ വാങ്ങി വിളിച്ചറിയിച്ചു. തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയാൽ കുട്ടിയെ കൈമാറാമെന്നും പറഞ്ഞു.

പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയേയും ഇയാളേയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി.

കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പൊലീസ് പോക്സോ 7,8 വകുപ്പുകൾ ചേർത്ത് കൈനോട്ടക്കാരനെതിരെ കേസെടുത്തു. എളമക്കര പൊലീസെത്തി ഇയാളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!

"ഭ.ഭ.ബ"യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ! ദിലീപിനെ...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി കൊല്ലം ∙...

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ കുവൈത്ത് സിറ്റിയിലെ ഷാബ് പ്രദേശത്ത്...

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; 7 പേർ അറസ്റ്റിൽ‌

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി ധാക്ക ∙...

Related Articles

Popular Categories

spot_imgspot_img