web analytics

കടുത്ത നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ റോഡിലെ ചെളിയിൽ പൂണ്ടു; ആശുപത്രിയിൽ എത്താൻ വൈകിയ ഗൃഹനാഥന് ദാരുണാന്ത്യം

വളാഞ്ചേരി: കടുത്ത നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ റോഡിലെ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടി സ്വദേശി വടക്കേപീടിയേക്കൽ സെയ്താലിയാണ് (61) മരിച്ചത്. പുലർച്ചെ നാലോടെ വളാഞ്ചേരി കരേക്കാട് റോഡിൽ മൂന്നാംകുഴിയിലാണ് സംഭവം.

നെഞ്ചുവേദനയെ തുടർന്ന് സെയ്താലിയെയും കൊണ്ട് ഭാര്യയും രണ്ടുമക്കളും അഞ്ചര കിലോമീറ്റർ അപ്പുറത്തുള്ള നടക്കാവിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു സംഭവം. ആശുപത്രിക്ക് ഒന്നര കിലോമീറ്റർ അകലെ വച്ചാണ് വാഹനം ചെളിയിൽ പൂണ്ടു പോയത്.

മണ്ണെടുപ്പ് നടക്കുന്ന വെള്ളിയാംമല കുന്നിൽ നിന്നുള്ള മണ്ണും ചളിയും മഴ കാരണം മൂന്നാംകുഴിയിലെ 100 മീറ്ററോളം റോഡിൽ നിറഞ്ഞിരുന്നു. കാർ ഇവിടെയെത്തിയതോടെ മുന്നോട്ടെടുക്കാനാവാതെ കുടുങ്ങുകയായിരുന്നു. അപ്പുറത്ത് ഓട്ടോറിക്ഷ കണ്ട മക്കൾ സെയ്താലിയെയും എടുത്ത് ഏറെ പ്രയാസപ്പെട്ട് നടന്ന് ഓട്ടോയിൽ കയറ്റി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദീർഘനാളായി നെഞ്ചുവേദനയുടെ മരുന്ന് കഴിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്ക് 12ഓടെ റോഡ് ഗതാഗതയോഗ്യമാക്കി.
മുൻകരുതലില്ലാതെ മണ്ണെടുക്കുന്നത് കാരണം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ഭാര്യ ആമിന. മക്കൾ: റിയാസ്,​ റസൽ,​ ഡോ: റസ്മില.

 

Read Also:96,317.65​ ​കോ​ടി​ ​രൂ​പ​ ​മൂ​ല്യ​മു​ള്ള​ 10,523.15​ ​മെ​ഗാ​ഹെ​ർ​ട്സ് ​ത​രം​ഗ​ ​സാ​മ്രാ​ജ്യം ലേലത്തിന്; സ്വന്തമാക്കാനൊരുങ്ങി സ്വകാര്യ കമ്പനികൾ; സർക്കാർ നെറ്റ്വർക്ക് ഇപ്പോഴും തിരുനക്കര തന്നെ

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

പാലക്കാട് ഇളക്കിമറിച്ച് മോദി! എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ വൻ റോഡ് ഷോ

പാലക്കാട് ഇളക്കിമറിച്ച് മോദി! എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ...

‘കേരളത്തിൽ ഇനി എ ടീം ബിജെപി’; പാലക്കാട് ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ വഞ്ചനയ്ക്ക്...

പൊന്മുട്ടയിടുന്ന താറാവിലെ യഥാർത്ഥ ചതിയൻ ആര്? സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ക്ലാസിക് ചിത്രമാണ് 'പൊന്മുട്ടയിടുന്ന...

Related Articles

Popular Categories

spot_imgspot_img