കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീണപ്പോൾ
കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ചത് വനിതാ ജനപ്രതിനിധിയുടെ മനസ്സാന്നിധ്യം. The bravery of the young woman saved the driver who could not get out
കുട്ട്യാടി പുതിയ ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരുമായി തൊട്ടിൽപ്പാലത്തേക്കു പോകാൻ സ്റ്റാൻഡ് ചുറ്റുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്നു ബസ് ഡോർ വീണതോടെ ഡ്രൈവർ പുറത്തേക്ക് വീഴാനാഞ്ഞു.
ഈ സമയം ബസിലെ യാത്രക്കാരിയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.കെ. ഷമീന ഡ്രൈവറെ വലിച്ചുപിടിച്ച് രക്ഷിക്കുകയായിരുന്നു. ബസിന്റെ വാതിൽ കെട്ടിയിട്ട നിലയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
ഡ്രൈവർക്ക് അപകടം സംഭവിച്ചിരുന്നെങ്കിൽ യാത്രക്കാരും അപകടത്തിൽപ്പെടുമായിരുന്നു. വലിയ അപകടത്തിന് കരണമാകുമായിരുന്ന സംഭവമാണ് ജനപ്രതിനിധിയുടെ സമയോചിത ഇടപെടലിൽ ഇല്ലാതായത്.