കോഴിക്കോട്: തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരിയിലാണ് ദാരുണ സംഭവം നടന്നത്. ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്.(The boiling milk spilled over the body; A tragic end for a one-year-old)
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തിളച്ചപാല്‍ കുഞ്ഞിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.