web analytics

കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35) യുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ ലക്ഷ്മണനെ ചെക്ഡാമിന് സമീപം പുഴയിൽ കാണാതായത്. തുടർന്ന് രാത്രി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സുഹൃത്തുക്കളോടൊപ്പമെത്തി കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ലക്ഷ്മണൻ അപകടത്തിൽപ്പെട്ടത്. മൃതദേഹം പോസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഫയർഫോഴ്‌സും പ്രാദേശിക സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടരയോടെ മൃതദേഹം പുഴയിൽ പൊന്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാനന്തവാടി അഗ്‌നിരക്ഷാസേന മൃതദേഹം ചെക്ക്ഡാമിൽ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കോട്ടയത്ത് വാടകവീട്ടിൽ...

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മഹീന്ദ്ര എസ്‌യുവികൾക്ക്...

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി നിലമ്പൂരിലെ അങ്കണവാടിയിൽ...

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി ന്യൂഡൽഹി:...

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18 ലക്ഷം

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18...

Related Articles

Popular Categories

spot_imgspot_img