web analytics

ലാഭം ബി.ജെ.പിക്കും സി.പി.എമ്മിനും

ലാഭം ബി.ജെ.പിക്കും സി.പി.എമ്മിനും

ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിൽ ബിജെപി മറ്റു പാർട്ടികളെക്കാൾ വളരെ ഏറെ മുന്നിൽ.

കഴിഞ്ഞവർഷം നടന്ന ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ ഭൂരിഭാ​ഗം തുകയും ലഭിച്ചത് ബിജെപിക്കാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

തെരഞ്ഞെടുപ്പ് ഫണ്ട് ചിലവഴിക്കുന്ന കാര്യത്തിലും ബിജെപി തന്നെയാണ് മുന്നിൽ.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് ഫണ്ടായി രാജ്യത്തെ ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ചത് 6,930 കോടി രൂപയാണ്.

ഇതിൽ 6,268 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോ​ഗിക്കുന്ന കാര്യത്തിലായാലും മറ്റു പാർട്ടികളെക്കാൾ മുന്നിലാണ് ബിജെപി.

1,493 കോടി രൂപയാണ് ബിജെപി ഇതിനായി വിനിയോ​ഗിച്ചത്. ബിജെപിക്ക് ലഭിച്ച പണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ തുച്ഛമായ തുകകളാണ് മറ്റു ദേശീയ പാർട്ടികൾക്ക് ലഭിച്ചത്.

ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പണം ലഭിച്ചത് കോൺ​ഗ്രസിനാണ്. എന്നാൽ 592.5 കോടി രൂപയാണ് കോൺ​ഗ്രസിന് ലഭിച്ചത്. 620 കോടി രൂപയാണ് കോൺ​ഗ്രസിന് തെരഞ്ഞെടുപ്പിന് ചിലവായത്.

സിപിഎമ്മിന് ലാഭം

സിപിഎമ്മിന് ആകെ ലഭിച്ചത് 62.75 കോടി രൂപയാണ്. എന്നാൽ സിപിഎമ്മിന് ചിലവായതാകട്ടെ 16.53 കോടി രൂപയും.

എഎപിക്ക് 6.89 കോടി ലഭിച്ചു. എന്നാൽ 7.54 കോടി ചെലവഴിച്ചു. ബിഎസ്‌പിക്ക് ഒന്നും കിട്ടിയതായി പറയുന്നില്ലെങ്കിലും ഇവർ ചെലവിട്ടത് 66 കോടിയാണ്.

പാർട്ടികൾക്ക് പണമായും ചെക്കായും ഡിഡിയായും ലഭിച്ച തുകയും അത് ചെലവഴിച്ചതിന്റെ കണക്കും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.

ഇതിനെ അടിസ്ഥാനമാക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സംഘടനയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കണക്ക് നൽകിയ അഞ്ച് ദേശീയപ്പാർട്ടികൾക്ക് 93 ശതമാനം ഫണ്ടും (6,930 കോടി) ലഭിച്ചപ്പോൾ 27 പ്രാദേശിക പാർട്ടികൾക്ക് ഏഴ് ശതമാനം (515 കോടി) മാത്രമാണ് ആകെ കിട്ടിയത്.

പ്രാദേശികപ്പാർട്ടികളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് വൈഎസ്ആർ കോൺഗ്രസിനാണ്.

അവർക്ക് 171 കോടി രൂപലഭിച്ചു. എന്നാൽ325 കോടി ചെലവിട്ടു. ടിഡിപിക്ക് 108 കോടി, ബിജെഡിക്ക് 60, ബിആർഎസിന് 47.5,

തൃണമൂൽ കോൺഗ്രസിന് 33, ഡിഎംകെയ്ക്ക് 26.5, ജെഡിയു 19.5, എഐഎഡിഎംകെ 11, എസ്‌പി 10.4, ആർജെഡി 1.76 കോടി എന്നിങ്ങനെ ലഭിച്ചു.

ഡിഎംകെ 145.6 കോടി, ബിജെഡി 278, ബിആർഎസ് 103, തൃണമൂൽ കോൺഗ്രസ് 147.6, ടിഡിപി 34.25, എഐഎഡിഎംകെ 23.3, ജെഡിയു 22.8, എസ്‌പി 48.4, ആർജെഡി 3.23 കോടി എന്നിങ്ങനെ ചെലവഴിച്ചു.

കഴിഞ്ഞ വർഷവും വരുമാനം കൂടുതൽ ബി.ജെ.പിക്ക്

ദേശീയ രാഷ്ട്രീയപാർട്ടികളിൽ വരുമാനം കൂടുതൽ ബി.ജെ.പിക്ക്.

ആറ് പാർട്ടികളുടെയും ആകെ വരുമാനത്തിന്റെ 76.73 ശതമാനവും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്.

2,360 കോടിയാണ് ബി.ജെ.പിക്ക് ലഭിച്ച വരുമാനം. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് 541.27 കോടി രൂപ വരുമാനം ലഭിച്ചു.

ബി.ജെ.പിയുടെ വരുമാനം മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 23.15 ശതമാനം ഉയർന്നിട്ടുണ്ട്.

എന്നാൽ, കോൺഗ്രസിന്റെ വരുമാനത്തിൽ 16.42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

മൂന്നാം സ്ഥാനത്തുള്ള സി.പി.എമ്മിന് 141.66 കോടി രൂപയാണ് വരുമാനം ലഭിച്ചത്. വരുമാനകണക്കിൽ എ.എ.പിയാണ് നാലാമത്.

85.17 കോടി രൂപയാണ് എ.എ.പിയുടെ വരുമാനം. അഞ്ചാമതുള്ള ബി.എസ്.പിയുടെ വരുമാനം 29.27 കോടിയാണ്.

Read More:എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചരണ; മുഖ്യമന്ത്രിയുടെ നാട്ടിലെ ആത്മഹത്യ ഞെട്ടിക്കുന്നത്

എൻ.പി.ഇ.പിയാണ് വരുമാന കണക്കിൽ ആറാമത്. 7.56 കോടിയാണ് എൻ.പി.ഇ.പിയുടെ വരുമാനം.

ബി.ജെ.പിയുടെ വരുമാനത്തിന്റെ 54.82 ശതമാനവും ഇലക്ടറൽ ബോണ്ടിലൂടെയാണ് ലഭിച്ചത്.

കോൺഗ്രസ് വരുമാനത്തിൽ 37.8 ശതമാനമാണ്ഇലക്ടറൽ ബോണ്ടുകൾ.

എ.എ.പിയുടെ വരുമാനത്തിന്റെ 53.36 ശതമാനമാണ് ബോണ്ടുകൾ.

മറ്റ് രാഷ്ട്രീയപാർട്ടികളൊന്നും ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവന സ്വീകരിച്ചിട്ടിവരുമാനത്തിൽ 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Read More:വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം; കരാർ കമ്പനി പിഴയടച്ചത് 14,87,000 രൂപ; റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ

രാഷ്ട്രീയപാർട്ടികളുടെ വരുമാനം സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നത്.

English Summary :
The BJP is far ahead of other parties in collecting election funds in the country.
Reports indicate that during last year’s Lok Sabha and Assembly elections, the majority of donations received by national parties went to the BJP.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img