സർക്കാർ ആശുപത്രിയിലെ “സൈക്കിൾ” ഡോക്ടർ; ഇങ്ങനൊരു എം.ബി.ബി.എസുകാരനെ ഒരിടത്തും കാണാനാവില്ല

തൃശൂർ: നന്നെ ചെറുപ്പത്തിലാണ് സൈക്കിൾ ഡോ. സി.വി. കൃഷ്ണകുമാറിന്റെ (52) ജീവിതത്തിലേക്ക് കയറിവന്നത്. പഠിച്ച്പേരെടുത്ത ഡോക്ടറായപ്പോഴും സൈക്കിളിനെ അദ്ദേഹം ചേർത്തുപിടിച്ചു.

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ദ്ധനായ കൃഷ്ണകുമാർ ആശുപത്രിയിൽ വരുന്നതും പോകുന്നതും സൈക്കിളിലാണ്.

നഗരത്തിലെ വീട്ടിൽ നിന്ന് മുളങ്കുന്നത്തുകാവിലെ ആശുപത്രിയിലെത്താൻ 12 കിലോമീറ്റർ ദൂരമുണ്ട്. 25 മിനിട്ടത്തെ സൈക്കിൾ യാത്ര. പത്ത് വർഷമായുള്ള പതിവാണിത്.

തിരുവനന്തപുരമടക്കമുള്ള ജില്ലകളിലും സൈക്കിളിൽ പോയിട്ടുണ്ട്. ബംഗളൂരു – മൈസൂരു – ബംഗളൂരു സൈക്കിൾ റൈഡായ ‘ബ്രവേ”യിൽ 600 കിലോമീറ്റർ ദൂരം ചവിട്ടിയതാണ് നേട്ടം. കോയമ്പത്തൂർ – സേലം റൈഡിലും (400 കിലോമീറ്റർ) പങ്കെടുത്തിരുന്നു.

സ്വിറ്റ്‌സർലാൻഡിലെ ബി.എം.സി പ്രൊഫഷണൽ സൈക്കിളിലാണ് യാത്ര. അഞ്ച് ലക്ഷത്തിലേറെയാണ് വില. ഇലക്ട്രോണിക് നിയന്ത്രിതമാണ്. നീണ്ടയാത്രകൾക്ക് അനുയോജ്യം. ഭാര്യ: ഡോ. ജീന. മകൾ: ഗൗരി (അദ്ധ്യാപിക).

എം.ബി.ബി.എസിന് പഠിക്കുമ്പോഴും ജോലി കിട്ടിയിട്ടും യാത്ര സൈക്കിളിൽത്തന്നെ. അതിനിടെ കാൽമുട്ടിന് രോഗം വന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷവും ദീർഘദൂര സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്തു.

എല്ല് തേയ്‌മാനം വരുത്താത്ത സൈക്കിൾ ചെലവ് ചുരുക്കി നിർമ്മിക്കാനായിരുന്നു തുടർന്നുള്ള ശ്രമം. ഇതിനായി സൈക്ലിംഗിന്റെ ശാസ്ത്രീയത പഠിച്ചു.

തൃശൂർ പാട്ടുരായ്‌ക്കൽ ഗിരിജ തിയേറ്റിന് പിന്നിലുള്ള വീടിനോട് ചേർന്ന് ക്രാങ്ക് എന്ന ഇംപോർട്ടഡ് സൈക്കിൾ സെയിൽ-സർവീസ് ഷോപ് തുടങ്ങാൻ സ്ഥലം സൗജന്യമായി നൽകി.

വൻകിട കമ്പനികൾ ലക്ഷത്തോളം രൂപയ്ക്ക് വിൽക്കുന്ന സൈക്കിളുകൾ വിലക്കുറവിൽ ഇവിടെ കിട്ടും.

അവയിൽ ഡോ. കൃഷ്ണകുമാർ ഡിസൈൻ ചെയ്ത ലോ കോസ്റ്റ് ഹൈബ്രിഡ് സൈക്കിളുണ്ട്. ഈയിടെ അത് പുറത്തിറക്കി. ജില്ലയിലെ പല ഷോപ്പിലും ക്രാങ്ക് സൈക്കിൾ ലഭ്യമാണ്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ജൂലൈ 26 വരെ മഴ

ജൂലൈ 26 വരെ മഴ തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

Related Articles

Popular Categories

spot_imgspot_img