മലയാളം സിനിമാമേഖലയിലേതിനു സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി. ഇത് പുറത്തു കൊണ്ടുവരാൻ മുൻകയ്യെടുത്ത നടിമാർക്ക് നന്ദി പറയുന്നതായും താരം അറിയിച്ചു.The actress talks about the misadventures faced by actresses in the Tamil film world
“എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു. ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിനു മുൻകയ്യെടുത്ത നടിമാർക്കും നന്ദി’’– സനം പറയുന്നു.
കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്.