ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു, മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു; റിസപ്ഷനിസ്റ്റ് പറഞ്ഞു സംവിധായകനാണെന്ന്; അമ്മയ്ക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല; വെളിപ്പെടുത്തലുമായി നടി

കൊച്ചി: സിനിമാ സംവിധായകന്‍ കതകില്‍ മുട്ടിയെന്ന വെളിപ്പെടുത്തലുമായി നടി. 2006 ല്‍ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി.The actress revealed that the film director knocked on door

ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നായികനടി ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച് നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി.

ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു. മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു.

ആരാണ് തന്റെ മുറിയുടെ വാതിലില്‍ മുട്ടുന്നതെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചു. ചിത്രത്തിന്റെ സംവിധായകനാണ് വാതിലില്‍ മുട്ടിയതെന്നാണ് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും അറിയിച്ചതെന്നും നടി പരാതിയില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന, ചിത്രത്തില്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ഫ്‌ലാറ്റിലേക്ക് മാറിയാണ് രക്ഷപ്പെട്ടത്.

ഈ സംഭവത്തിന് പുറമെ, താന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ സിനിമയില്‍ പുതുമുഖമായതിനാല്‍, അമ്മയെ പരാതിയുമായി സമീപിച്ചപ്പോള്‍, ഇപ്പോള്‍ പരാതിയുമായി പോയാല്‍ കരിയറിനെ ബാധിക്കുമെന്നും അതിനാല്‍ സിനിമയുമായി സഹകരിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്നും നടി പറയുന്നു.

ഇതേത്തുടര്‍ന്ന് പരാതിയുമായി മുന്നോട്ടുപോയില്ല. അടുത്ത സിനിമയിലും പറഞ്ഞുറപ്പിച്ച പ്രതിഫലം തരാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഇടയ്ക്ക് വെച്ച് ഷൂട്ടിങ്ങിന് പോയില്ല.

ഇതോടെ ചിത്രീകരണം മുടങ്ങുമെന്നായതോടെ പകുതി പ്രതിഫലം നല്‍കി. ബാക്കി പണം ഇതുവരെ കിട്ടിയില്ലെന്നും നടി പറയുന്നു. ആദ്യ സിനിമയിലെ അഭിനയച്ചിന് ചില്ലിക്കാശ് പോലും നല്‍കിയിട്ടില്ല എന്നും നടി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img