പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി നടൻ.The actor reacted to the case of molestation by assistant director Mansoor Rasheed.
സംഭവം അറിഞ്ഞയുടനെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. വിഷയത്തിൽ ആദ്യമായാണു പൃഥ്വിരാജിന്റെ പ്രതികരണം. വാട്സാപ് സന്ദേശത്തിലൂടെയാണ് നടന്റെ പ്രതികരണം.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. മൻസൂർ റഷീദ് മുറിയിലെത്തി കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.