കാസർഗോഡ്: വെള്ളരിക്കുണ്ട് എസ്ഐക്ക് പ്രതിയുടെ കടിയേറ്റു. എസ്ഐ അരുൺ മോഹനനാണ് കടിയേറ്റത്. പരാതി അന്വേഷിക്കാൻ പോയപ്പോഴാണ് പ്രതിയുടെ ആക്രമണം.
വലതു കൈതണ്ടയിൽ കടിയേറ്റ അരുൺ മോഹനൻ ചികിത്സ തേടി. പ്രതി രാഘവൻ മണിയറയെ പോലീസ് അറസ്റ്റു ചെയ്തു.