web analytics

വരുന്നു സർക്കാരിൻ്റെ തട്ടുകടകൾ, അതും 30 ശതമാനം വിലക്കുറവിൽ; രാത്രി ഭക്ഷണത്തിന് ‘സുഭിക്ഷ’

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.സ്വാശ്രയ സംഘങ്ങൾക്ക് കടകൾ തുറക്കാൻ മുൻഗണന ലഭിക്കും.

കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പുറത്തു പോയി അത്താഴം കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് ഭക്ഷ്യവകുപ്പ് തീരുമാനം.

വൃത്തിയുള്ള പരിസരം, ആരോഗ്യകരമായ ഭക്ഷണം- ഇതാണ്ഭക്ഷ്യവകുപ്പ് വാഗ്ദാനം ചെയ്യുന്നത്.

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ സപ്ലൈകോ വഴി വിലക്കുറവിൽ ലഭ്യമാക്കും. പ്രാരംഭ പ്രവർത്തനത്തിനായി അഞ്ചു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.

വിശപ്പ് രഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുറഞ്ഞ വിലയ്ക്ക് രാത്രി ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഒന്നാം ഘട്ടമായി 47 സുഭിക്ഷ ഹോട്ടലുകൾ തുടങ്ങിയിരുന്നു. 20 രൂപയ്ക്കാണ് ഇവിടെ സാമ്പാറും തോരനും അച്ചാറുമൊക്കെയുള്ള ഊണ് ലഭിക്കുന്നത്.

മറ്റു ഭക്ഷണശാലകളെ അപേക്ഷിച്ച് 30% വരെ വിലക്കുറവ് നൽകാനാണ് സർക്കാർ ശ്രമം. ഭക്ഷണ പ്രേമികളെ ആകർഷിക്കാൻകോംബോ ഓഫറുകളും പരിഗണനയിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img