web analytics

തൊടുപുഴയിലെ ആ അജ്ഞാതജീവി പുളളിപ്പുലി തന്നെ; ഹൈറേഞ്ച് കളികൾ നിർത്തി പുലി ലോ റേഞ്ചിലേക്ക്; സി.സി.ടി വി യിൽ കുടുങ്ങിയ പുലിയെ കുടുക്കാൻ കൂടു വെയ്ക്കാനൊരുങ്ങി വനം വകുപ്പ്

തൊടുപുഴ: ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല കടുത്ത വന്യജീവി ആക്രമണ ഭീതിയിലായിട്ട് നാളേറെയായി. ഇപ്പോഴിതാ ലോറേഞ്ചായ തൊടുപുഴയിലും പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രണ്ടാഴ്ചയിലേറെ ആയി വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായതോടെ കരിങ്കുന്നം നിവാസികൾ  ഭീതിയിലായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച നാല് ക്യാമറകളില്‍ രണ്ടെണ്ണത്തിൽ കഴിഞ്ഞ ദിവസം പുള്ളിപ്പുലി പെട്ടതോടെയാണ് സ്ഥിരീകരിക്കാനായതെന്ന് തൊടുപുഴ റേഞ്ച് ഓഫീസര്‍ സിജോ സാമുവല്‍ പറഞ്ഞു. ഇതാദ്യമായാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്.

പുലിയാണെന്ന് തിരിച്ചറിഞ്ഞതോടെ കൂടുവച്ച് പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള അനുമതി ലഭിച്ചതോടെ കൂടു വെക്കൽ വേഗത്തിലാക്കാനാണ് തീരുമാനം. പുലിയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 15 ഹെക്ടർ വരുന്ന ഇല്ലിചാരി റിസര്‍വ് ഫോറസ്റ്റ് കരിങ്കുന്നത്തിന് സമീപത്തുണ്ട്. പാറക്കൂട്ടം നിറഞ്ഞ ഈ പ്രദേശത്ത് പകൽ തങ്ങിയ ശേഷം രാത്രി പുറത്തിറങ്ങുകയാണ് പതിവ് .ഈ പ്രദേശത്തിനും ചുറ്റും ജനവാസമേഖലയാണ്. എന്നാൽ ഇവിടെയാരും ഇതുവരെ പുലിയെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇടുക്കി വനമേഖലയിൽ നിന്നെത്തിയതാണ് എന്നാണ് അനുമാനം. പുത്തന്‍പ്ലാവിലും കരിങ്കുന്നം ഇല്ലിചാരിയിലും വച്ച ക്യാമറകളിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

രണ്ട് ആടുകള്‍, കോഴികള്‍, നായകള്‍ തുടങ്ങി പലതും അടുത്തിടെ കൊല്ലപ്പെട്ടു. രാത്രി പുറത്തിറങ്ങാന്‍ പോലും ആളുകള്‍ പേടിച്ചിരിക്കെയാണ് അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് തിരിച്ചറിയുന്നത്. പുലിയാണെന്ന് സംശയം ഉണ്ടായെങ്കിലും ഈ പ്രദേശത്ത് മുൻപ് വന്യജീവി ശല്യമൊന്നും ഉണ്ടായിട്ടില്ല എന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ പലരും. വന്യജീവി സാന്നിധ്യമുള്ള വനമൊന്നും അടുത്തെങ്ങുമില്ല. തൊടുപുഴ ടൗണിനോട് ചേർന്ന പ്രദേശമാണ് ഇതെല്ലാം. ഒരുഭാഗത്ത് തൊടുപുഴ-പാലാ റോഡും മറുവശത്ത് തൊടുപുഴ-മൂലമറ്റം റോഡും, ഇതിനിടയിൽ വരുന്ന ഏതാനും കിലോമീറ്റർ പ്രദേശത്താണ് ഇപ്പോൾ പുലിയുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

Related Articles

Popular Categories

spot_imgspot_img