ശോഭാ സുരേന്ദ്രൻ പറഞ്ഞ ആ രാജഗോപാൽ ഒ രാജഗോപാലല്ല അത് സി ജി രാജഗോപാൽ; ശോഭാ സുരേന്ദ്രൻ ഇ പി ജയരാജൻ്റെ മകനെ കണ്ടത് പാലാരിവട്ടം റിനൈസെൻസ് ഹോട്ടലിൽ വെച്ച്; കൊച്ചിയിലെ ബി.ജെ.പി നേതാവ് മുത്തുവിൻ്റെ വെളിപ്പെടുത്തൽ ന്യൂസ് 4 മീഡിയയോട്

പത്തനംതിട്ട: ശോഭാ സുരേന്ദ്രൻ ഇ പി ജയരാജൻ്റെ മകനെ കണ്ടിരുന്നുവെന്ന് കൊച്ചിയിലെ ബിജെപി നേതാവ് സി ജി രാജഗോപാൽ (മുത്തു). പാലാരിവട്ടം റിനൈസെൻസ് ഹോട്ടലിൽ താനും ഒപ്പമുണ്ടായിരുന്നെങ്കിലും എന്താണ് സംസാരിച്ചതെന്നറിയില്ലെന്നും രാജഗോപാൽ ന്യൂസ് 4 മീഡിയയോട് പറഞ്ഞു. രാജഗോപാലിനൊപ്പം ഇപിയുടെ മകനെ കാണാൻ പോയെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. എന്നാൽ കൂടെയുണ്ടായിരുന്ന ആ രാജഗോപാൽ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണെന്ന് ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാജന്‍ പൂര്‍ത്തിയാക്കിയെന്നും എന്നാല്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ പി ജയരാജന്‍ ആണെന്നുമായിരുന്നു വെളിപ്പെടുത്തൽ.

കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. ഒരിക്കല്‍പോലും നേരിട്ട് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി കോട്ടയത്ത് വച്ച് കണ്ടിരുന്നു. തന്റെ മകനും ശോഭയുമായി ഒരു ബന്ധവുമില്ല. മകന്‍ രാഷ്ട്രീയത്തിലില്ല. എറണാകുളത്ത് ഒരു വിവാഹത്തിന് പോയപ്പോള്‍ ഹോട്ടലിന്റെ റിസപ്ഷനില്‍ വെച്ച് കണ്ടു. അന്ന് നമ്പര്‍ വാങ്ങി പിന്നീട് ശോഭ മകനെ ബന്ധപ്പെട്ടിരുന്നു.

അവര്‍ മകന്റെ ഫോണില്‍ വിളിച്ചിട്ടും അതിന് മകന്‍ പ്രതികരിച്ചില്ല. പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു. എന്നെ കാണാന്‍ മകന്റെ ഫ്‌ളാറ്റിലാണ് വന്നത്. ഞാന്‍ ഫ്‌ളാറ്റില്‍ ഉള്ളപ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് കയറി വന്നത്. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. സംസാരിച്ചാല്‍ രാഷ്ട്രീയം മാറില്ല. ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റിലാണ് കണ്ടത് . തന്നെ കാണാന്‍ പലരും വരാറുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Read Also:യന്ത്രക്കല്ലുകൾക്കെതിരെ പാർട്ടിസമരം നടക്കുമ്പോൾ അതേ കല്ലുകൊണ്ട് വീടുവെച്ചവൻ ഇ പി;ദേശാഭിമാനിയിൽ സാൻ്റിയാഗോ മാർട്ടിൻ്റേയും ചാക്കു രാധാകൃഷ്ണൻ്റേയും പരസ്യം പിടിച്ചവൻ ഇ പി; വി.എസിനെതിരെ പട നയിച്ചവൻ ഇ പി; അങ്ങനെ പലതും പലരും പാടി നടക്കുന്നുണ്ടാകും എന്നാലും ഇ.പിയെ തോൽപ്പിക്കാനാവില്ല മക്കളെ…ശേഷം എന്തുണ്ട് കൈയ്യിൽ വിറ്റഴിച്ചെന്ന് പറയുന്ന വൈദേകം റിസോര്‍ട്ടോ? അതോ ബിജെപിയുടെ തണലോ?

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

Related Articles

Popular Categories

spot_imgspot_img