web analytics

അന്താരാഷ്ട്ര വിപണികളിൽ താരമായി തലനാടൻ ഗ്രാമ്പു: ഭൗമസൂചിക പദവിക്ക് അർഹമായ കാര്യങ്ങൾ ഇവയാണ്

സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു.

പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ഗ്രാമപഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന പ്രദേശമാണ്.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തലനാടിന്റെ മണ്ണിലേക്ക് അതിഥിയായി എത്തിയ ഗ്രാമ്പുവിനെ ഇവിടത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രാമ്പുവിന്റെ സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വിളവെടുക്കുന്ന ഗ്രാമ്പു മൊട്ടിന്റെ ആകർഷകമായ നിറം, ഗുണമേന്മയിലെയും വലിപ്പത്തിലെയും സവിശേഷതകൾ എന്നിവയാണ് തലനാടൻ ഗ്രാമ്പുവിനെ വിപണിയിൽ വ്യത്യസ്തനാക്കുന്നത്. വിളവെടുക്കുന്ന മൊട്ടിന്റെ ഗുണമേന്മയും വിപണിയിലെ സ്വീകാര്യതയും മനസിലാക്കി മികച്ച വില നൽകി സംഭരിക്കാൻ സ്ഥിരം ഉപഭോക്താക്കളും ഇവിടത്തെ ഗ്രാമ്പുവിന് ഉണ്ട്.

വിളവെടുപ്പ് കാലമായ ഡിസംബർ-ജനുവരി കാലത്തെ തലനാട് പ്രദേശത്തെ സവിശേഷമായ കുറഞ്ഞ താപനിലയും വിളവെടുത്ത ഗ്രാമ്പുവിൽ നിന്നുള്ള ഓയിൽ നഷ്‌ടം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങളും സർവ്വേകളും വെളിപ്പെടുത്തുന്നു. കേരള കാർഷിക സർവകലാശാലയിൽ നടത്തിയ വിശദമായ പരിശോധനയിൽ തലനാടൻ ഗ്രാമ്പുവിൽ വിപണി വില നിർണ്ണയിക്കുന്ന എസ്സൻഷ്യൽ ഓയിൽ ഘടകങ്ങളായ യൂജിനോൾ (49.95-73.67%), കാരിയോഫിലിൽ (13.44%) എന്നിവയുടെ അളവ് മറ്റു പ്രദേശങ്ങളിലേതിനേക്കാൾ ഉയർന്ന തോതിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

കോട്ടയത്തെ തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലായാണ് പ്രധാനമായും ഗ്രാമ്പു കൃഷി ചെയ്ത് വരുന്നത്. ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ തലനാടൻ ഗ്രാമ്പു എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചതായി തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പി .എസ്., തലനാട് കൃഷി ഓഫീസർ പി.എം. അജ്മൽ എന്നിവർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

സമാധാനത്തിന്റെ ദിനം: ‘തീവ്രവാദവും മരണവും അവസാനിച്ചു’, ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ്

ഇസ്രയേൽ സമാധാന ഉച്ചകോടി; പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ് ടെല്‍ അവീവ്: ഗാസ സമാധാന...

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇങ്ങനെ പോയാൽ ഒരുലക്ഷം എത്താൻ ഇനി ദിവസങ്ങൾ മാത്രം

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഒരുലക്ഷം എത്താൻ ഇനി ദിവസങ്ങൾ മാത്രം തിരുവനന്തപുരം:...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ്

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ...

സുഹൃത്ത് വിളിച്ചു, യുവാവ് റെയിൽവേ ട്രാക്കിലേക്ക്; തലശ്ശേരി പൊലീസ് പാഞ്ഞെത്തി

സുഹൃത്ത് വിളിച്ചു, യുവാവ് റെയിൽവേ ട്രാക്കിലേക്ക്; തലശ്ശേരി പൊലീസ് പാഞ്ഞെത്തി സുഹൃത്ത് ആത്മഹത്യ...

Related Articles

Popular Categories

spot_imgspot_img