ന്യൂഡല്‍ഹി: ഭീകരവാദി ഹാപ്പി പാസിയ എന്നറിയപ്പെടുന്ന ഹര്‍പ്രീത് സിങ് പിടിയില്‍. കഴിഞ്ഞ ആറ് മാസത്തിനിടെ പഞ്ചാബില്‍ നടന്ന 14 ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്നയാളാണ് പിടിയിലായത്. യുഎസ് ഇമിഗ്രേഷന്‍ വകുപ്പാണ് ഇയാളെ പിടികൂടിയത്.
ഇയാൾ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി പ്രവര്‍ത്തിച്ച് ഒട്ടേറെ ആക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സുരക്ഷാ എജന്‍സികള്‍ പറയുന്നു. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളില്‍ ഒരാളായ ഹാപ്പി പാസിയയുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.
പഞ്ചാബിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരേ ആക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്‍ഡ എന്ന പേരില്‍ അറിയപ്പെടുന്ന ഹര്‍വീന്ദര്‍ സിങ് സന്ധുവിന്റെ അനുയായിയാണ് ഹര്‍പ്രീത് സിങ്. അമൃതസറിലെ അജനാലാ പോലീസ് സ്‌റ്റേഷനില്‍ നവംബര്‍ 23-ന് ബോംബ് വച്ചത് മുതലാണ് ഇയാളുടെ അക്രമണ പരമ്പരയുടെ തുടക്കം.