ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ
ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘തേരേ ഇഷ്‌ക് മേ’-യുടെ (Tere Ishk Mein) തമിഴ് ട്രെയിലർ റിലീസ് ചെയ്തു.
ബോളിവുഡ് താരം കൃതി സനോൺ നായികയായി എത്തുന്ന ചിത്രം പ്രണയവും വിരഹവും പറയുന്ന ഒരു പക്ക റൊമാന്റിക് ത്രില്ലറാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നവംബർ 28-ന് ചിത്രം തിയറ്ററുകളിൽ എത്തും.
വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്
രാഞ്ജനയ്ക്ക് ശേഷം വീണ്ടും ആനന്ദ് എല്‍ റായ് – ധനുഷ് കൂട്ടുകെട്ട്
‘രാഞ്ജന’, ‘അത്രഗി റേ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ ആനന്ദ് എല്‍ റായിയും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് ‘തേരേ ഇഷ്‌ക് മേ’.
ആനന്ദ് എല്‍ റായിയുടെ പ്രൊഡക്ഷന്‍ ഹൌസും ടി-സീരിസിന്‍റെ ബാനറില്‍ ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ഹിമാൻഷു ശർമ്മയും നീരജ് യാദവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രാഞ്ജനയിലെ പോലെ തന്നെ വികാരാധീനമായ പ്രണയവും അതിന്‍റെ തീവ്രതയും നിലനിര്‍ത്തുമെന്ന് സംവിധായകന്‍ വ്യക്തമാക്കി.
ഇഡ്‍ലി കടയുടെ വിജയത്തിളക്കത്തിൽ ധനുഷ്
‘ഇഡ്‍ലി കടൈ’ എന്ന ചിത്രമാണ് ധനുഷിന്‍റെ അവസാനം റിലീസായത്.
തിരുച്ചിദ്രമ്പലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷും നിത്യ മേനനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.
വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികം നെറ്റ് കളക്ഷൻ നേടി.
ജി വി പ്രകാശ് സംഗീതവും കിരണ്‍ കൗശിക് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരുന്നു.
English Summary:
The Tamil trailer for Dhanush’s latest romantic thriller, ‘Tere Ishk Mein’, co-starring Kriti Sanon, has been released. Directed by Aanand L. Rai with music by A.R. Rahman, the film marks the reunion of the ‘Raanjhanaa’ team and is set to hit theaters on November 28 in Tamil, Hindi, and Telugu. The news also highlights the success of Dhanush’s previous release, ‘Idli Kadai’, starring Nithya Menen, which grossed over ₹10 crore on its opening day.









