പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിൽ വെട്ടിലും ഏറിലും പത്ത് പേർക്ക് പരുക്കേറ്റു. ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ എത്തിയത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
തിരിച്ചുള്ള കല്ലേറിൽ സമീപ വീട്ടുകാരായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും സംഘർഷത്തില്‍ പരുക്കേറ്റു. മേട്ടുപ്പാറ സ്വദേശി ജിഷ്ണുവിൻ്റെ സുഹൃത്തിൻ്റെ ബൈക്ക് പ്രദേശവാസിയുടെ ഓട്ടോയിൽ തട്ടിയതാണ് തർക്കത്തിന് കാരണം. രതീഷും, രമേഷും ചേർന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Read More: പത്മജ കോൺഗ്രസിൻറെ കാര്യം നോക്കണ്ടെന്ന് കെ മുരളീധരൻ
Read More: ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാം