ജൂനിയർ എൻടിആറിന് പരിക്ക്
പരസ്യചിത്ര ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്കേറ്റു. താരത്തിന്റെ ടീം തന്നെയാണ് അപകടവിവരം അറിയിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു. ‘ഇന്ന് ഒരു പരസ്യചിത്രീകരണത്തിനിടെ എന്‍ടിആറിന് നിസ്സാരമായി പരിക്കേറ്റു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടുത്ത രണ്ടാഴ്ചത്തേക്ക് അദ്ദേഹം വിശ്രമത്തിലായിരിക്കും’.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’, പ്രസ്താവനയില്‍ വ്യക്തമാക്കി.
‘വാര്‍ 2’ ആണ് ജൂനിയര്‍ എന്‍ടിആറിന്റെ ഒടുവിലിറങ്ങിയ ചിത്രം. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനൊരുങ്ങുകയാണ് അദ്ദേഹം.
‘ഡ്രാഗണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറങ്ങും എന്നാണ് സൂചന. നെല്‍സണ്‍ ദിലീപ് കുമാറിന്റെ പേരിടാത്ത ഒരു ചിത്രത്തിലും ജൂനിയര്‍ എന്‍ടിആര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്
മോഹന്‍ലാൽ- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടിയിൽ എത്തുന്നത്.
സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവും എന്നാണ് റിപ്പോർട്ട്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീംചെയ്യുക. ജിയോഹോട്‌സ്റ്റാര്‍ മലയാളം തന്നെയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്.
സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ സത്യന്‍ അന്തിക്കാട് ചിത്രം ഓഗസ്റ്റ് 28-നാണ് പ്രദര്‍ശനത്തിനെത്തിയത്. തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ് തീയതി പുറത്തു വന്നിരിക്കുന്നത്.
10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ സിദ്ദീഖ്, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്, സംഗീത, മാളവിക, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍, സൗമ്യ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. മറ്റൊരു മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിട്ടുണ്ട്.
ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്,
സഹസംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി. സദര്‍.
Summary: Telugu superstar Jr NTR was injured during an advertisement shoot accident. His team confirmed the incident, assuring fans that the injury is not serious.