web analytics

പഞ്ചാബി താളത്തില്‍ ഭൈരവ ആന്തം പുറത്തിറക്കി ടീം കല്‍ക്കി

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യിലെ ഭൈരവ ആന്ദം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് – പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. ത്രസിപ്പിക്കുന്ന പഞ്ചാബി താളത്തില്‍ പ്രഭാസും ദില്‍ജിത്തും ഒന്നിച്ചു ചുവടുകള്‍ വയ്ക്കുന്ന രംഗങ്ങളാണ് പാട്ടിലുള്ളത്. Team Kalki released Bhairava Anthem in Punjabi rhythm

സന്തോഷ്‌ നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം പ്രഭാസിന്റെ ‘ഭൈരവ’ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സ്വീകരണമാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ വാർഡ്

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ...

കടലിൽ ഒളിവ്; സ്പീഡ് ബോട്ടിൽ പോലീസ് കുതിച്ചു—അരൂരിലെ എംഡിഎംഎ കേസിലെ പ്രതി അറസ്റ്റിൽ

കടലിൽ ഒളിവ്; സ്പീഡ് ബോട്ടിൽ പോലീസ് കുതിച്ചു—അരൂരിലെ എംഡിഎംഎ കേസിലെ പ്രതി...

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’ ബംഗ്ലാദേശ് മുൻ...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

യുകെയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു; പിന്നിലെ കാരണങ്ങൾ ഇവയൊക്കെ: ഏറെ ബാധിക്കുന്നത് യുവാക്കളെ

യുകെയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു; പിന്നിലെ കാരണങ്ങൾ ഇവയൊക്കെ കോവിഡ് കാലത്തിന് ശേഷം യു.കെ.യിൽ...

Related Articles

Popular Categories

spot_imgspot_img