അപൂർവമായ ഒരു നേട്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞദിവസം സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടം. എന്താണെന്നല്ലേ ?Team India achieved a rare record
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്.
147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിനിടെ ആദ്യമായാണ് ഒരു ടീം 100 ലധികം സിക്സറുകള്‍ നേടുന്നത്.
102 സിക്സറുകളാണ് ഇന്ത്യന്‍ ടീം നേടിയത്. 2022 ല്‍ 89 സിക്സറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ഈ റെക്കോര്‍ഡില്‍ ഇന്ത്യയ്ക്ക് പിന്നില്‍. 2021 ല്‍ ഇന്ത്യ 87 സിക്സറുകള്‍ നേടിയിട്ടുണ്ട്.
സിക്സര്‍ പോരാട്ടത്തിൽ ഇന്ത്യയെ മുന്നിലെത്തിച്ചത് യശ്വസി ജയ്സ്വാളാണ്. 29 തവണയാണ് യശ്വസി പന്ത് ബൗണ്ടറി കടത്തിയത്. ശുഭ്മാന്‍ ഗില്‍ 16 സിക്സറുകള്‍ സ്വന്തമാക്കി.
ബെംഗളൂരു ടെസ്റ്റില്‍ മൂന്നാം ദിവസം മറ്റൊരു റെക്കോര്‍ഡും പിറന്നിരുന്നു. ഇന്ത്യന്‍ താരം വിരാട് കോലി 9,000 ടെസ്റ്റ് റണ്ണെന്ന കടമ്പ കടന്നു.
ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ക്ക് ശേഷമാണ് കോലി 9,000 ടെസ്റ്റ് റണ്‍സ് നേട്ടം സ്വന്തമാക്കുന്നത്.