web analytics

കുട്ടികളെ നന്നാക്കാൻ കഴിയുന്നില്ല: കുട്ടികൾക്ക് മുന്നിൽ ‘സ്വയം ശിക്ഷിച്ച്’ അധ്യാപകൻ !

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ശിക്ഷിച്ചാൽ അദ്ധ്യാപകർ ജയിലിലാകുന്ന അവസ്ഥയാണ് നാട്ടിൽ. എന്നാൽ, കുട്ടികൾക്ക് ശാരീരികമായ ശിക്ഷ കുറയുന്ന കാലത്ത് സ്വയം അത്തരമൊരു ശിക്ഷയ്ക്ക് വിധേയനായി പ്രധാനാധ്യാപകന്‍.

ആന്ധ്രാപ്രദേശിലെ വിഴിയനഗരത്തിലെ സില്ല പരിഷത് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനായ ചിന്ത രമണയാണ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ 50 തവണ ഏത്തമിട്ട് സ്വയം ശിക്ഷ ഏറ്റുവാങ്ങിയത്.

കുട്ടികൾക്ക് മുന്നിൽ വച്ചാണ് അധ്യാപകൻ ഇത് ചെയ്തത്. വിദ്യാര്‍ഥികളെ പഠിപ്പിച്ച് നന്നാക്കാനും അച്ചടക്കം പഠിപ്പിക്കാനുമുള്ള സ്വന്തം കഴിവിനെ ചോദ്യംചെയ്താണ് അദ്ദേഹം കുട്ടികള്‍ക്കു മുന്നില്‍ സ്വയം ശിക്ഷയ്ക്ക് വിധേയനായത്.

‘ഞങ്ങള്‍ക്ക് നിങ്ങളെ തല്ലാനോ ശകാരിക്കാനോ സാധിക്കില്ല. ഞങ്ങള്‍ കൈകള്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ പഠിപ്പിച്ചിട്ടും വളരെയധികം പരിശ്രമിച്ചിട്ടും കുട്ടികളുടെ പെരുമാറ്റത്തിലോ അക്കാദമിക് കാര്യങ്ങളിലോ യാതൊരു വ്യത്യാസവുമില്ല.

പ്രശ്‌നം നിങ്ങളുടേതാണോ അതോ ഞങ്ങളുടേതോ? ഞങ്ങളുടേതാണെന്ന് പറഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കും’, ഇതു പറഞ്ഞ ശേഷം കുട്ടികള്‍ക്കു മുന്നില്‍ സ്റ്റേജിലെ തറയില്‍ സാഷ്ടാംഗം പ്രണമിച്ച ചിന്ത രമണ, ശേഷം ഏത്തമിടാന്‍ തുടങ്ങുകയായിരുന്നു.

50 തവണയെങ്കിലും അദ്ദേഹം ഏത്തമിട്ടു. ഇതിനിടെ ‘അരുത് സര്‍’ ഇന്ന് കുട്ടികൾ ഉച്ചത്തിൽ പറയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുട്ടികൾ ആവർത്തിച്ച് തെറ്റുകൾ വരുത്തിയാലും അവരെ ശിക്ഷിക്കാൻ അധ്യാപകർക്ക് അനുവാദമില്ലാത്തതിനാൽ താൻ സ്വയം ശിക്ഷിച്ചുവെന്ന് ശ്രീ രമണ പറഞ്ഞു.

മാതാപിതാക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ബഹളം ഉണ്ടാകുമെന്ന് ഭയന്ന് അധ്യാപകർ കുട്ടികളെ ശകാരിക്കുക പോലും ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു. “വിദ്യാർത്ഥികളെ ശിക്ഷിക്കാൻ എനിക്ക് ഓപ്ഷൻ ഇല്ലാത്തതിനാൽ ഞാൻ എന്നെത്തന്നെ ശിക്ഷിച്ചു. മറ്റ് അധ്യാപകർക്കും ഇതേ പ്രശ്നമാണ്.” അദ്ധ്യാപകൻ പറയുന്നു.



spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

"അന്യകൈവശം" നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ്...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

Related Articles

Popular Categories

spot_imgspot_img