ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു
ഗൂഡല്ലൂർ ഓവേലിയിലെ കിൻ്റിൽ കാട്ടാന തേയിലത്തോട്ടം സൂപ്പർവൈസറെ ചവിട്ടി കൊന്നു. പെരിയാർ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്. ഡിആർസി ഉടമസ്ഥതയിലുള്ള സ്വകാര്യത്തേയിലത്തോട്ടത്തിൽ സൂപ്പർവൈസറായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ ജോലി സ്ഥലത്തേയ്ക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. തലയ്ക്കും പുറത്തും ചവിട്ടേറ്റ ഷംസുദ്ദീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആനക്കറിയില്ലാലോ തഹസിൽദാരാണെന്ന്; വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
പ്രദേശത്ത് വനപാലകർ പരിശോധന നടത്തുകയാണ്. ബഹളം കേട്ട് ഓടിയെത്തിയവർ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ അവർക്കു നേരേയും കാട്ടാന പാഞ്ഞടുത്തു.
ഓവേലിയിൽ രണ്ടു മാസത്തിനിടെ മൂന്നാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നാട്ടുകാർ വൻ പ്രതിഷേധ സമരമാണ് ഇപ്പോൾ ഇവിടെ നടത്തുന്നത്.
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആക്രമണത്തില്‍ നിന്ന് സഹോദരങ്ങൾ രക്ഷപെട്ടത് അത്ഭുതകരമായി
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ നിന്ന് സഹോദരങ്ങൾ രക്ഷപെട്ടത് അത്ഭുതകരമായി. പുൽപ്പള്ളി പാളക്കൊല്ലി വാഴപ്പിള്ളി വീട്ടിൽ ജോസ്, ജോർജ് എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
ചേകാടി വനപാത വഴി ബൈക്കിൽ കാട്ടിക്കുളത്തേക്ക് പോവുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ് ആക്രമണം നടന്നത്.
ഇരുവരും ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.
കാട്ടാനക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ആന പാഞ്ഞടുത്തു, ആക്രമണം; വിനോദ സഞ്ചാരിക്ക് പരിക്ക്
ബന്ദിപ്പൂർ: നിരോധിത മേഖലയിൽ കടന്ന് സെൽഫിയെടുത്ത ആളെ ആക്രമിച്ച് കാട്ടാന. കർണാടകയിലെ ബന്ദിപ്പൂരിലായിരുന്നു സംഭവം.
കാട്ടാനയ്ക്കടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച കാർ യാത്രികനെ ആണ് ആന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്.
വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇതോടെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
അതേസമയം ചാലക്കുടി മലക്കപ്പാറയിൽ തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം നടന്നു. മലക്കപ്പാറയിൽ വീരാൻകുടി ഉന്നതി സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വീരാൻകുടി ഉന്നതിയിൽ പുലിയുടെ ആക്രമണത്തിന് ഇരയായ രാഹുൽ എന്ന കുട്ടിയുടെ കുടുംബം ഉൾപ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ മലക്കപ്പാറയിലേക്ക് പോയത്.
ഇവിടെ നിന്നും മടങ്ങി വരും വഴിയാണ് രാത്രി പതിനൊന്ന് മണിയോടെ തഹസിൽദാരുടെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം നടന്നത്.
വാഹനം പിന്നിൽ നിന്ന് എടുത്ത് ഉയർത്താൻ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറിയുകയായിരുന്നു.
വീരാൻകുടി ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് നടപടികൾക്കായി മലക്കപ്പാറയിൽ പോയ തഹസിൽദാർ അടങ്ങുന്ന ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിക്കൊടിരിക്കുമ്പോൾ തന്നെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതും ആശങ്ക പടർത്തിയിരുന്നു.
അടുത്തയിടെയായി പ്രദേശത്ത് നിരന്തരം പുലി സാന്നിധ്യം ഉള്ളതിനാൽ ജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ മുൻനിർത്തി പുലിയെ കൂട് വെച്ച് പിടിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.