web analytics

കോടതി വ്യവഹാരങ്ങൾക്ക് ചെലവേറും, കുടുംബ കോടതികളിലെ ഫീസ് നിരക്കു കൂടും, ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും ചെലവേറും; ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരുമ്പോൾ കേരളത്തിൽ വരുന്ന സുപ്രധാന മാറ്റങ്ങൾ:

സംസ്ഥാന സർക്കാർ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്. പ്രതിസന്ധിക്ക് പുറകെ പ്രതിസന്ധിയും ചരിത്രത്തിലില്ലാത്ത വിധം സർക്കാർ ഉദ്യോഗസ്ഥരുടെ വരെ ശമ്പളം മുടങ്ങലുമൊക്കെയായിരുന്നു പോയ വർഷം എങ്കിൽ ഇത്തവണ സാമ്പത്തിക സ്ഥിതിക്ക് ആശ്വാസം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ധനവകുപ്പ്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും സംസ്ഥാന സർക്കാർ ഉറപ്പ് പറയുകയാണ്. എന്നാൽ, ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരുമ്പോൾ കേരളത്തിൽ വരുന്നത് സുപ്രധാന മാറ്റങ്ങൾ.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പോലെ ഭാരം ജനങ്ങളിലേക്ക് അധികം എത്തില്ലെങ്കിലും വരുമാന വർദ്ധനക്ക് സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി – ഫീസ് വര്‍ധനകള്‍ ഇന്ന് നിലവിൽ വരും. പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന് വരെ വിലക്കയറ്റമായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷമെങ്കിൽ ഇത്തവണ മറ്റുചില കാര്യങ്ങളാണ് കാത്തിരിക്കുന്നത്. ചെക്ക് കേസിനുള്ള വ്യവഹാരത്തുക ഇന്ന് കൂടും. കുടുംബ കോടതികളിലെ ഫീസ് നിരക്കും കൂടും. കോടതി വ്യവഹാരങ്ങൾക്ക് ചെലവേറുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു മാറ്റം.

ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും കെട്ടിട – പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും.

റബറിന്‍റെ താങ്ങുവില 178 ൽ നിന്ന് 180 ആയി ഉയരും.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാല്‍ ബെവ്കോയുടെ വരുമാനം കുറയും.

കെ എസ് ഇ ബിയുടെ ഡ്യൂട്ടി യൂണിറ്റിന് ആറില്‍ നിന്ന് പത്തുപൈസയാക്കിയെങ്കിലും വൈദ്യുതി നിരക്കിൽ ഇത് തല്‍ക്കാലം പ്രതിഫലിക്കില്ല.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാല്‍ ബെവ്കോയുടെ വരുമാനം കുറയും, മദ്യത്തിന്‍റെ വില കൂടില്ല.

Read also; അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി പെട്ടെന്ന് വീട്ടിലേക്കു പോയി, പിന്നീട് കാണുന്നത് ആത്മഹത്യ ചെയ്ത നിലയിൽ; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതി സുരേഷിനെ ഗുജറാത്തിൽ നിന്നും പൊക്കി പോലീസ്

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

Related Articles

Popular Categories

spot_imgspot_img