കോട്ടയത്ത് ഓട്ടത്തിനിടെ ടോറസ് ലോറി കത്തി. പുതുവേലി കാഞ്ഞിരമലയിൽ ആണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പൂവക്കുളത്തുനിന്ന് ക്വാറി വേസ്റ്റുമായി ആലപ്പുഴയിലേക്ക് പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. തിരുവാർപ്പ് സ്വദേശി കൃഷ്ണാലയം കെ.ആർ. അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തിയത്.Taurus lorry burnt during travel in Kottayam
ലോറിയിൽ നിന്ന് പുക വന്നതിനെ തുടർന്ന് ഡ്രൈവർ അഖിൽ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി നിമിഷങ്ങൾക്കകം ലോറിയുടെ മുൻഭാഗം കത്താൻ തുടങ്ങി.
വിവരമറിയിച്ചതിനെ തുടർന്ന് കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ശ്യാം മോഹൻ, ജിയാജി കെ ബാബു, അനൂപ് കൃഷ്ണ, ജിനേഷ്, അരുൺ മോഹൻ, ബേബി, ജയകുമാർ, അബ്രാഹം, ജയിംസ് തോമസ് എന്നിവർ ചേർന്ന് തീയണച്ചു.