News4media TOP NEWS
2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ: ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി ! കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച് പാലക്കാട് ലീഡ് 10000 കടന്ന് രാഹുൽ; ബിജെപി കോട്ടകൾ തകർത്തെറിഞ്ഞ് മുന്നേറ്റം

ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ

ഇലക്ട്രിക് വാഹനങ്ങളുടെ വില  1.2 ലക്ഷം വരെ  കുറച്ച് ടാറ്റ
February 14, 2024

ഇലക്ട്രിക് വാഹന വിപണിയിൽ ഏറെ മുന്നിലാണ് ടാറ്റ. ഇപ്പോഴിതാ ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിൽ വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോർസ് രംഗത്ത് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നിലവിലും ഭാവിയിലും ബാറ്ററികളുടെ വില കുറയുന്നതിനാൽ അതിന്റെ പ്രയോജനം ഉപഭോക്താൾക്ക് കൂടി ലഭിക്കേണ്ടതിനാലാണ് വിലകുറക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി.

ഇത് പ്രകാരം എസ്.യു.വി. മോഡലായ നെക്‌സോൺ ഇ.വിക്ക് 25,000 രൂപയും ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് 70,000 രൂപയുമാണ് വില കുറച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.അതേസമയം ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയിൽ ഏറ്റവും ഒടുവിലെത്തിയ മോഡലായ പഞ്ച് ഇ.വിയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

വിലകുറയുന്നത് വിപണിക്ക് ഉണർവേകുമെന്നും ഇലക്ട്രിക് വാഹനങ്ങളെ ഒന്നുകൂടി സാധാരണക്കാരിലേക്ക് അടുപ്പിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് 70 ശതമാനത്തിലധികം വിഹിതമുണ്ട്. നിലവിൽ ഇന്ത്യയിലെ കാർ വിൽപ്പനയുടെ 2 ശതമാനം മാത്രമാണ് ഇലക്‌ട്രിക് വേരിയൻ്റുകൾ.ഇലക്ട്രിക് വാഹനങ്ങളുടെ കുറഞ്ഞ വേരിയൻ്റുകളാണ് ഇപ്പോൾ കൂടുതൽ ആളുകളും വാങ്ങുന്നത്.

Read Also : വാഹന രംഗത്ത് പുത്തൻ വിപ്ലവം : 7-സീറ്റർ എസ്‌യുവിയുമായി മാരുതി

Related Articles
News4media
  • Automobile

ആയിരം കണ്ണുമായി യമഹ ആരാധകർ കാത്തിരുന്ന നിമിഷം; നിരത്ത് കീഴടക്കാൻ അവൻ വീണ്ടും വരുന്നു; ഇരുചക്ര വാഹന വ...

News4media
  • Automobile

ഇടിപരീക്ഷയിൽ പഠിപ്പിസ്റ്റായി മഹീന്ദ്രയുടെ XUV400; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി

News4media
  • Automobile
  • Editors Choice

‘ഇനി എല്ലാം ഡിജിറ്റൽ മതി’; അസൽപകർപ്പിന്റെ ആവശ്യമില്ല, വാഹനപരിശോധന സമയത്ത് പുതിയ ഉത്തരവിറ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]