മുട്ട വിഭവങ്ങൾക്ക് എന്നും പ്രിയം ഏറെയാണ്. മുട്ട കൊണ്ട് എളുപ്പത്തിൽ വിഭവങ്ങൾ തയ്യാറാക്കാം എന്നത് തന്നെയാണ് അതിനു കാരണം. ചോറിനോപ്പവും ചപ്പാത്തിക്ക് ഒപ്പം കഴിക്കാവുന്ന മുട്ട മഞ്ചൂരിയൻ ആയാലോ.
ആവശ്യമായ ചേരുവകൾ
1.മുട്ട – 4
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2.മൈദ – കാൽ കപ്പ്
കോൺഫ്‌ളവർ – കാൽ കപ്പ്
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.ഇഞ്ചി – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി – ഒരു ചെറിയ സ്പൂൺ
5.സവാള – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കി മുറിച്ചത്
കാപ്സിക്കം – അരക്കപ്പ്, ചതുരക്കഷണങ്ങളാക്കി മുറിച്ചത്
6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
ചില്ലി സോസ് – രണ്ടു ചെറിയ സ്പൂൺ
സോയാസോസ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7.കോൺഫ്‌ളവർ – ഒരു വലിയ സ്പൂൺ
വെള്ളം – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചു വെക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മുട്ട മിശ്രിതം ഒഴിച്ച് ഓംലെറ്റ് തയാറാക്കുക. ഇതു മടക്കി ലെയറുകളാക്കി എടുത്ത് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചു വെക്കണം.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നും മുക്കി വറുത്തു കോരുക.
∙പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.
∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക. ഇതിലേക്ക് കാപ്സിക്കം ചേർത്തു വഴറ്റണം. ഒരുപാട് വഴറ്റരുത്.
∙ആറാമത്തെ ചേരുവയും ചേർത്തു ഇളക്കി യോജിപ്പിച്ച ശേഷം കോൺഫ്‌ളവർ വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി വറുത്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് ഉപ്പ് പാകത്തിനാക്കി വിളമ്പാം.