പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള കേരളത്തിൻ്റെ നിർദ്ദേശത്തെ എതിർത്ത് തമിഴ്നാട്. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറയുന്നത്.
നിലവിലുള്ള അണക്കെട്ട് പൊളിച്ചതിന് ശേഷം പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള പഠനം നടത്താനാണ് കേരളം നിർദേശിച്ചത്. എന്നാൽ വിഷയത്തിൽ ശക്തമായി എതിർപ്പറിയിക്കുന്നുവെന്നാണ് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ സ്റ്റാലിൻ പ്രതികരിച്ചത്.
നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ കണ്ടെത്തിയിട്ടുണ്ടെന്നും 2006 ഫെബ്രുവരി 27, 2014 മെയ് 7 തീയതികളിലെ സുപ്രീം കോടതി വിധികളിലും ഇത് വ്യക്തമാണെന്നും തമിഴ്നാട് പറയുന്നു. 2018ൽ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് പരിസ്ഥിതി ആഘാത പഠനത്തിന് കേരളം സാധ്യത തേടിയത്. അത്തരത്തിലുള്ള ഏത് നടപടിക്കും കോടതിയുടെ അനുമതി വേണമെന്ന് വിധിയുണ്ടായിരുന്നുവെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read More: ബാര്‍ കോഴ വിവാദം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ?
Read More: മുഖ്യപ്രതി സാബിത്തിനെ സഹായിച്ചു; രാജ്യാന്തര അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍
Read More: എന്തു കഴിക്കും, എങ്ങിനെ വാങ്ങും ? സംസ്ഥാനത്ത് ബീഫിനും ചിക്കനും പിന്നാലെ പച്ചക്കറികൾക്കും തീവില…..