web analytics

യാത്രക്കിടെ സൂപ്പർഫാസ്റ്റ് ബസ്സിൻ്റെ ടയർ പൊട്ടിത്തെറിച്ചു; 9 പേർക്ക് ദാരുണാന്ത്യം

യാത്രക്കിടെ സൂപ്പർഫാസ്റ്റ് ബസ്സിൻ്റെ ടയർ പൊട്ടിത്തെറിച്ചു; 9 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപം നിയന്ത്രണം വിട്ട സര്‍ക്കാര്‍ ബസും കാറുകളും കൂട്ടിയിടിച്ച് ഉണ്ടായ വന്‍ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 

ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തിരുച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍ക്കാര്‍ ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്.

ഡിവൈഡര്‍ തകര്‍ത്തു എതിര്‍ദിശയിലേക്ക് കുതിച്ച ബസ് മുന്നില്‍ വന്ന രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന ഏഴുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ചെന്നൈ–തിരുച്ചി ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

 രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെത്തി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

Nine people were killed in a major road accident near Thittakudi in Tamil Nadu’s Cuddalore district after a government bus lost control and rammed into two cars. The accident occurred on Wednesday night when the front tyre of the Tiruchy–Chennai superfast bus burst, causing it to cross the divider and crash into oncoming vehicles. Seven people died on the spot, while two others succumbed to injuries later in hospital. Traffic on the Chennai–Tiruchy National Highway was disrupted for nearly two hours.

Tamil Nadu bus-car accident kills nine in Cuddalore

Tamil Nadu, Road Accident, Cuddalore, Thittakudi, Government Bus, Fatal Crash, National Highway, Breaking News

spot_imgspot_img
spot_imgspot_img

Latest news

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

കണ്ണൂരിൽ എഴുത്തുകാരന് നേരെ ‘റീത്ത്’ രാഷ്ട്രീയം: എം.എൻ. വിജയന്റെ മകന്റെ വീടിന് മുന്നിൽ ഭീഷണി മുഴക്കി അജ്ഞാതർ

കണ്ണൂർ: കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂമികയെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരനും സാമൂഹിക...

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക് കൊല്ലം ∙ കടയ്ക്കലിൽ ബൈക്കിൽ കാട്ടുപന്നി...

‘ചത്താ പച്ച’ ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ, ചർച്ചകൾ കൊഴുക്കുന്നു

'ചത്താ പച്ച' ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ,...

വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം ഫോൺ സുരക്ഷാ ടിപ്‌സുകൾ

വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം...

പഴമക്കാരുടെ കഥകളിലെ കാട്ടാന ആക്രമണം പീരുമേട്ടിൽ ഇപ്പോൾ തുടർച്ചയാകുന്നു; പിന്നിൽ…

പഴമക്കാരുടെ കഥകളിലെ കാട്ടാന ആക്രമണം പീരുമേട്ടിൽ ഇപ്പോൾ തുടർച്ചയാകുന്നു ഇടുക്കിയിൽ വിവിധയിടങ്ങളിൽ കാട്ടാനയുടേയും...

Related Articles

Popular Categories

spot_imgspot_img