മലയാളത്തിനുപകരം തമിഴ്ഭാഷ; മരിച്ചുപോയവർ മുതൽ സ്ഥലം മാറി പോയവർ വരെ പട്ടികയിൽ; പോരാത്തതിന് അക്ഷരത്തെറ്റുകളും; അടിമുടി പിശകുമായി എറണാകുളം ജില്ലയിലെ വോട്ടർ പട്ടിക

കൊച്ചി: അടിമുടി പിശകുമായി എറണാകുളം ജില്ലയിലെ വോട്ടർ പട്ടിക. മരിച്ചുപോയവർ മുതൽ സ്ഥലം മാറി പോയവർ വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ പേരുകളിലാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്. പേരുകളിൽ അക്ഷരത്തെറ്റുകളും വ്യാപകമായി കണ്ടെത്തി. പട്ടികയിൽ പലയിടത്തും മലയാളത്തിനുപകരം തമിഴ്ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടി പരാതി നൽകാനൊരുങ്ങുകയാണ് രാഷ്ട്രീയപാർട്ടികൾ. ബൂത്ത് ലെവൽ ഓഫിസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും കൂടിയിരുന്ന് തയ്യറാക്കിയ ലിസ്റ്റുകളിലാണ് തെറ്റുകൾ കയറിക്കൂടിയത്. ഇവർ ഒഴിവാക്കാൻ ആവശ്യപ്പെട്ട പേരുകൾ ഒഴിവാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്ത പേരുകളിലാണ് മരിച്ചുപോയവരുടേയും ജില്ല മാറിപ്പോയവരുടേയും പേരുവിവരങ്ങളും അക്ഷരത്തെറ്റുകളും വന്നിരിക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img