News4media TOP NEWS
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്; നടപടി യുദ്ധക്കുറ്റങ്ങളുടെ പേരിൽ കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ് നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

News

News4media

ആരും ഭയപ്പെടരുത്!! നാളെ സംസ്ഥാനത്ത് 85 സൈറണുകൾ മുഴങ്ങും; തിരുവനന്തപുരത്ത് ഈ എട്ടിടങ്ങളിൽ

സംസ്ഥാനത്ത് നാളെ പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. […]

June 10, 2024
News4media

സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തി; റോഡിലേക്ക് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കോവളത്ത് സ്കൂട്ടറിന്‍റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് സ്ത്രീ മരിച്ചു. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന് സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ സുശീല റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ് രക്തം വാര്‍ന്നതാണ് മരണ കാരണം. കോവളം ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം തിരുവനന്തപുരം ജില്ലയിൽ ഉച്ച മുതൽ കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. […]

May 29, 2024
News4media

തുറമുഖവും വിമാനത്താവളവും മാത്രമല്ല; തിരുവനന്തപുരത്തെ അടിമുടി മാറ്റാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്;, ഒപ്പം നിരവധി തൊഴിൽ അവസരങ്ങളും

തലസ്ഥാന നഗരത്തെ അടിമുടി മാറ്റാൻ കൂടുതൽ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നിതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കൂടുതൽ സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോർട്ട്. വിമാനത്താവളങ്ങൾക്ക് സമീപത്തായി ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, മൾട്ടിപ്ളക്സ് തുട‌ങ്ങിയവ സ്ഥാപിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് രണ്ട് ഏക്കർ ഭൂമിയാണ് ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഒരു ധനകാര്യ മാധ്യമം റിപ്പോർട്ടുചെയ്യുന്നത്. നിലവിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി അടുത്തു തന്നെ വമ്പിച്ച മൂലധന നിക്ഷേപങ്ങൾ […]

May 22, 2024
News4media

തിരുവനന്തപുരം വെള്ളറടയില്‍ നടുറോഡിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: 3 ബൈക്കുകൾ തകർത്തു : പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. തിരുവനന്തപുരം വെള്ളറടയില്‍ ആണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും നടുറോഡില്‍ ക്രൂര മര്‍ദനമേറ്റു. 3 ബൈക്കുകളും പണവും അപഹരിച്ചു. ഒരു വീടിനുനേരെയും ആക്രമണമുണ്ടായി.  പൊലീസ് സ്ഥലത്തെത്തിയത് വൈകിയെന്നു നാട്ടുകാര്‍ പറയുന്നു. ബൈക്കിൽ വരുമ്പോൾ അക്രമികൾ വടിവാളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഹെൽമെറ്റിൽ വെട്ട് കൊണ്ടതിനാലാണ് രക്ഷപെട്ടതെന്നു മർദ്ദനമെറ്റ യുവാവ് പറയുന്നു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്താണ് അക്രമണത്തിന്റെ പിന്നിലെ […]

May 15, 2024
News4media

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരം നരുവാമൂട്ടിൽ ആണ് ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തിനശിച്ചത്. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഗോഡൗൺ ഉടമ പറയുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത് തീപിടുത്തം ഉണ്ടാകുന്ന സമയത്ത് ഉടമയോ തൊഴിലാളികളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്തുനിന്നും ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. പിന്നീട് പിന്നീട് 12 യൂണിറ്റ് ഫയർഫോഴ്സ് എത്തി അഞ്ചുമണിക്കൂറോളം അധ്വാനിച്ചാണ് […]

May 5, 2024
News4media

പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച് യുവാവ്; അറസ്റ്റിൽ

വിദ്യാർത്ഥിനികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നന്തൻകോട് എൻ.എൻ.എ.ആർ.എ. 138 ചന്ദ്രഭവനിൽ അനിൽദാസി(37)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീടിന് സമീപത്ത് പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അനിൽ ദാസിവരുടെ വീട്ടുവളപ്പിൽ കയറിയത്. തുടർന്ന് കുളിമുറിയിൽ മൊബൈൽ വെച്ച് റെക്കോഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥിനി കണ്ടത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ പിടികൂടി പോലീസി ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും ഇത്തരം […]

April 10, 2024
News4media

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; അഞ്ചംഗ സംഘമെത്തിയ കാറിന്റെ ഉടമയുടെ അച്ഛൻ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് […]

March 28, 2024
News4media

തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക ഇടപാട് തർക്കം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊടങ്ങാവിള ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 7.30ഓടെആണ് സംഭവം ഉണ്ടായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊടങ്ങാവിള ജംക്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു. ജംക്ഷനില്‍ […]

News4media

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 12 വയസുകാരനെ കാണാതായി; ധരിച്ചിരുന്നത് നീല ഫുൾ കൈ ഷർട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സും; ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 12 വയസുകാരനെ കാണാതായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. പൊലീസും നാട്ടുകാരും പലയിടത്തായി തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്പോൾ നീല ഫുൾ കൈ ഷർട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

March 12, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]