News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News

News4media

വൈക്കത്തഷ്ടമി; ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ

കോട്ടയം: ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. നവംബർ 21 മുതൽ 24 വരെ ഒരു മിനിറ്റ് ആണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ചാണ് തീരുമാനം.(Vaikathashtami; Railways has allowed trains to stop at Vaikom Road station) നാല് എക്സ്പ്രസ് ട്രെയിനുകളാണ് വൈക്കം റോഡ് സ്റ്റേഷനിൽ നിർത്തുക. 16650 നമ്പർ കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസിനും 16649 നമ്പർ മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിനും 16301 നമ്പർ ഷൊർണൂർ-തിരുവനന്തപുരം സെൻട്രൽ […]

November 12, 2024
News4media

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇതേ തുടർന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്.(Bomb threats on trains from palakkad to thiruvananthapuram) വൈകുന്നേരത്തോട് കൂടിയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ആസ്ഥാനത്താണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഭീഷണിയുടെ ഉറവിടം വ്യക്തമല്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന […]

November 5, 2024
News4media

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നുമുതൽ പുതിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചിട്ടുണ്ട്.(Railways has changed the schedule of 36 trains running in Kerala) നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാർ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു. തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ […]

November 1, 2024
News4media

മലബാറിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾക്കൊരു സന്തോഷ വാർത്ത, ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും ഓടും

കണ്ണൂർ: കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയിട്ടുമുണ്ട്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.( Shornur – Kannur special train extended) ഈ വർഷം ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടി നൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. എന്നാൽ ഏഴു ദിവസമാക്കുന്നതോടെ […]

October 26, 2024
News4media

ദന ചുഴലിക്കാറ്റ്; അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

ഡൽഹി: രാജ്യത്ത് അടുത്ത രണ്ട് ദിവസങ്ങളിലായി ഓടുന്ന ആറ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സർവീസ് റദ്ദാക്കിയത്. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.(Cyclone dana; six train cancelled) കാമാഖ്യ ബം​ഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർ​ഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബം​ഗളൂരു – ​ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ​ഗിൽബർ​ഗ് വിവേക് എക്സ്പ്രസ്, ബം​ഗളൂരു – മുസഫർപൂർ ജം​ഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

October 22, 2024
News4media

ഫൂട്ട് റെസ്റ്റും ഹാൻഡ് റെസ്റ്റും ഇല്ല, പുഷ്ബാക്ക് സീറ്റും അല്ല; ജനശതാബ്ദിയിലെ പുതിയ കോച്ചുകളിൽ ദീർഘദൂര യാത്ര കഠിനമെന്ന് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി ട്രെയിനിലെ പുതിയ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്കു അനുയോജ്യമല്ലെന്ന് യാത്രക്കാർ. മുൻപു ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിലുണ്ടായിരുന്ന ഫൂട്ട് റെസ്റ്റ്, ഹാൻഡ് റെസ്റ്റ് എന്നിവ പുതിയ കോച്ചുകളിലില്ല. പഴയ ട്രെയിനിലെ പോലെ സീറ്റുകൾ പുഷ്ബാക് അല്ലാത്തതിനാൽ പിന്നിലേക്ക് നീക്കാനും കഴിയുന്നില്ലെന്നുമാണ് യാത്രക്കാരുടെ പരാതി.(Jan Shatabdi Passengers Decry Uncomfortable New Coaches on Long Routes) എന്നാൽ ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമിക്കുന്നില്ല. കാലപ്പഴക്കം വന്നിട്ടുള്ളത് മാറ്റുമ്പോൾ പകരം […]

October 19, 2024
News4media

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം, നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂര്‍: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സർവീസിൽ മാറ്റം. സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ പണി നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ റൂട്ടുകളിലായി ഏഴോളം സർവ്വീസുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് റെയിൽവേ അറിയിച്ചു.(Changes in train service in kerala, restrictions are as follows) മാറ്റമുള്ള ട്രെയിൻ സർവീസുകൾ ഒക്‌ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ് ട്രെയിന്‍ (16843) ഉച്ചയ്ക്ക് 2.45 ന് കരൂരില്‍ നിന്നാണ് […]

October 1, 2024
News4media

ട്രെയിൻ യാത്രികർക്ക് ആശ്വാസവാർത്ത; കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് നീട്ടി

തിരുവനന്തപുരം: കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്കു പരിഗണിച്ചുകൊണ്ടാണ് നടപടി. വ്യാഴം, ശനി ദിവസങ്ങളിൽ (06041) രാത്രി 7.30ന് മം​ഗളൂരുവിൽ നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8 മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.(Kochuveli-Mangaluru special train service extended) തിരിച്ച് വെള്ളി, ഞായർ ദിവസങ്ങളിൽ (06042) വൈകിട്ട് 6.40നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7 മണിക്ക് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, […]

August 23, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]