ഐസിസി ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷ പരേഡിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ക്ഷണിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ജൂലൈ നാലിന് മുംബൈയിലെ മറൈന്‍ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും നടക്കുന്ന വിജയ പരേഡിലേക്കാണ് ഇന്ത്യന്‍ നായകന് ആരാധകരെ ക്ഷണിച്ചത്. (Rohit Sharma Invites Fans To Team India’s Victory Parade) മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ തുറന്ന ബസിലാവും വൈകുന്നേരം 5 മണി മുതല്‍ ലോകകപ്പുമായി ഇന്ത്യന്‍ ടീമിന്റെ റോഡ് ഷോ. ”നിങ്ങള്‍ക്കൊപ്പം ഈ പ്രത്യേക നിമിഷം […]
മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ അപ്രതീക്ഷിത വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. കളിയുടെ ആദ്യഘട്ടത്തിൽ മുംബൈക്ക് മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് തോൽവി സമ്മതിക്കേണ്ടി വരുമെന്ന സ്ഥിതിയിലായിരുന്നു. എന്നാൽ അവസാന ഓവറിൽ ജയിക്കാൻ വെറും 12 റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ് കിങ്‌സ് എതിരാളികളായ മുംബൈ ബൗളർമാർക്ക് തോൽവി വഴങ്ങുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ മത്സര ശേഷം കളിക്കളത്തിലെ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. മുംബൈ ഇന്ത്യൻ നായകൻ ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറില്‍ കഗിസോ റബാഡ […]
മുംബൈ: ഇന്ത്യയുടെ നായക സ്ഥാനത്തു നിന്ന് രോഹിത് ശര്‍മ്മ വിരമിച്ചാല്‍ ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ക്യാപ്റ്റനാകണമെന്ന് മുന്‍ താരം നവ്ജ്യോത് സിങ് സിദ്ദു. ഹാർദിക്കാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാർദിക് സ്വാഭാവികമായ ഓപ്ഷനാണെന്നും നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു. ‘ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി. രോഹിത് ശര്‍മ്മയ്ക്ക് ഇപ്പോള്‍ ഏകദേശം 36-37 വയസ്സുണ്ട്. അദ്ദേഹത്തിന് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. അദ്ദേഹം മികച്ച ക്യാപ്റ്റനും കളിക്കാരനുമാണ്. എന്നാല്‍ […]
മുംബൈ: ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ കളിച്ചതുകൊണ്ട് രോഹിത് ശർമ ചെറുതായിപ്പോകില്ലെന്ന് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു. മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു പുതിയൊരാളെ അവതരിപ്പിച്ചതിനാൽ ഇനി അത് അംഗീകരിക്കുകയാണു വേണ്ടതെന്നും സിദ്ദു പറഞ്ഞു. ഐപിഎല്‍ 2024 സീസണില്‍ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ കളിക്കുന്നത്. ‘‘ക്യാപ്റ്റൻമാരായിരുന്ന അഞ്ചു പേരുണ്ടായിരുന്ന ഒരു ഇന്ത്യൻ ടീമിൽ കളിച്ച ആളാണു ഞാൻ. കപിൽ ദേവ്, ദിലീപ് വെങ്സാർക്കർ, സുനിൽ ഗാവസ്കർ, കൃഷ്ണമാചാരി […]
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പിന് മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകനെ ആരാധകർക്ക് ഇനിയും ഉൾകൊള്ളാനായിട്ടില്ല. നായക മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ഇതുവരെ സംസാരിക്കാന്‍ തയ്യാറായിട്ടില്ല. പക്ഷേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യ. ഇത് സ്വപ്ന തുല്യമായ ഒരു തിരിച്ചുവരവാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതിന് ശേഷമാണ് തനിക്ക് എല്ലാം നേടാന്‍ കഴിഞ്ഞത്. താന്‍ ഇവിടെ തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയില്ല. വാങ്കഡെ സ്റ്റേഡിയം തന്റെ പ്രിയപ്പെട്ട […]
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമയെ ഒഴിവാക്കി ഹർദിക് പാണ്ഡ്യയെ നിയമിച്ചതിൽ ആരാധക രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് കോച്ച് മാർക്ക് ബൗച്ചർ. രോഹിതിൻ്റെ ജോലി ഭാരം കുറയ്ക്കാനാണ് ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചതെന്നാണ് കോച്ചിന്റെ വിശദീകരണം. സമ്മർദ്ദം ഒഴിവാക്കി രോഹിതിന് കളി ആസ്വദിക്കാനും, വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും തീരുമാനം സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ കോച്ചിന്റെ വിശദീകരണത്തെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശർമയുടെ ഭാര്യ […]
ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ട് കളിയും തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇതിനോടകം തന്നെ പരമ്പര നേടി കഴിഞ്ഞു. അതേസമയം നാണക്കേട് ഒഴിവാക്കാനായി ആശ്വാസം ജയം തേടിയാണ് അഫ്ഗാനിസ്ഥാൻ കളത്തിലിറങ്ങുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മണി മുതലാണ് മത്സരം. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരം കൂടിയാണിത്. ഇന്നത്തെ മത്സര വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ലാത്തതിനാൽ പുറത്തിരിക്കുന്ന താരങ്ങൾക്ക് […]
മൊഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ട്വന്റി 20യിൽ ഒരു റൺ പോലും എടുക്കാതെയാണ് നായകൻ രോഹിത് ശർമ പുറത്തായത്. സഹ ഓപ്പണർ ശുഭ്മാൻ ഗില്ലുമായുണ്ടായ ആശയ വിനിമയത്തിലെ കുഴപ്പമാണ് താരത്തിന്റെ ഔട്ടിന് കാരണം. റണ്ണൗട്ടായതിന് പിന്നാലെ ഗില്ലുമായി കയർത്തതിന് ശേഷമാണ് താരം കളം വിട്ടത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശർമ. ‘ക്രിക്കറ്റിൽ റണ്ണൗട്ടുകൾ സംഭവിക്കും. റണ്ണൗട്ടുകളുണ്ടാവുമ്പോൾ നിരാശരാകും. ടീമിനായി റൺസ് കണ്ടെത്താനാണല്ലോ നാം ക്രീസിൽ ഇറങ്ങുന്നത്. എല്ലാ കാര്യങ്ങളും അനുകൂലമായി സംഭവിക്കണമെന്നില്ല. മത്സരം നമ്മൾ […]
മൊഹാലി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം അഫ്ഗാനിസ്താനുമായി ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ ആരംഭിക്കും. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഒരുമിച്ച് ടി20 മത്സരം കളിക്കുന്നു എന്നത് തന്നെയാണ് പ്രധാന സവിശേഷത. അതേസമയം പരിക്കിന്റെ പിടിയിലായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അഭാവം ടീമിനെ ബാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ […]
മുംബൈ: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിൽ ഉണ്ടായേക്കുമെന്നതാണ് ആകാംക്ഷ വർധിപ്പിക്കുന്നത്. എന്നാല്‍ സെലക്ടർമാർ ഇരുവരേയും പരിഗണിക്കുമോ എന്നതാണ് ചോദ്യം. ഏകദിന ലോകകപ്പിലെ പ്രകടനവും നായകമികവും രോഹിതിന്റെ സ്ഥാനം ഉറപ്പാക്കുന്നതാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത് തന്നെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്നാണ് ബിസിസിഐയുടെ താല്‍പ്പര്യമെന്നും ദേശീയ മാധ്യമങ്ങള്‍ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രോഹിതിനേയും കോലിയെയും ഒരുമിച്ച് പരിഗണിക്കാന്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital