പാലക്കാട്: ഏറെ ശ്രദ്ധ നേടിയതും വിവാദങ്ങൾ നിറഞ്ഞതുമായ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നു. 1116 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നത്. ചേലക്കരയിൽ എൽഡിഎഫിന്റെ യുആർ പ്രദീപും വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും മുന്നിലാണ്.(Palakkad, chelakkara and wayanad byelection postal vote results) ചേലക്കരയിൽ 1771 വോട്ടിലാണ് യുആർ പ്രദീപ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 23000 ആണ്. അതേസമയം ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് […]
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്കയിടത്തും വോട്ടർമാരുടെ നീണ്ടനിരയാണ്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ബൂത്തുകളിൽ സന്ദർശനം നടത്തുന്നുണ്ട്.(wayanad and chelakkara byelection updates) ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതിനെ തുടർന്നാണ് ചേലക്കരയിൽ വീണ്ടും ജനവിധി തേടുന്നത്. കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് മാറ്റിവെക്കഗ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 നു നടക്കും. രാവിലെ […]
വടക്കാഞ്ചേരി: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞ വയോജനങ്ങളും ഭിന്നശേഷിക്കാരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. ആകെ രേഖപ്പെടുത്തിയത് 1375 വോട്ടാണ്. ഈ വിഭാഗത്തിൽ മൊത്തം 1418 വോട്ടാണ് ഉണ്ടായിരുന്നത്. 85 കഴിഞ്ഞ 961 പേരില്‍ 925 പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ട് ചെയ്തു. വോട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ശേഷിച്ച 43 പേര്‍ക്ക് ഇനി ബൂത്തില്‍ ചെന്നു വോട്ട് ചെയ്യാനാവില്ല. വടക്കാഞ്ചേരി ട്രഷറിയിലാണ് ഈ 1375 വോട്ടുകള്‍ […]
തൃശൂര്‍: ചേലക്കര നിയോജക മണ്ഡലത്തില്‍ നവംബര്‍ 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആണ് പ്രഖ്യാപനം. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ.(Dry day has been declared from November 11 to 13 in Chelakara constituency) കൂടാതെ വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. ഈ […]
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം- കോൺഗ്രസ് സംഘർഷം. ചെറുതുരുത്തിയിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.(CPIM-Congress clash during Chelakara election campaign; Four people were injured) സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎമ്മും കോൺഗ്രസും നഗര മധ്യത്തിൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് വീണ്ടും സംഘർഷമുണ്ടായി. ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധം ചെറുതുരുത്തിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. എന്നാൽ പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന […]
ചേലക്കരയിൽ എല്ലാവർക്കും അഭിമാനപ്പോരാട്ടമാണ്. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. സ്ഥാനാർഥികളും വിജയത്തിനായുള്ള അഹോരാത്ര പ്രയത്നത്തിലാണ്. അണികളിലുമുണ്ട്, ആവേശം. വിജയം ഉറപ്പിക്കാനായി നേതൃനിരയുടെ കണ്ണും കാതും കരുതലുമുണ്ട് .Chelakkara by-election ചേലക്കര ഉപതിരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ആറുപേരാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥികളും പാർട്ടിയും ചിഹ്നവും ഇങ്ങനെ. യു.ആർ പ്രദീപ് (സി.പി.എം – ചുറ്റിക അരിവാൾ നക്ഷത്രം), രമ്യ ഹരിദാസ് (കോൺഗ്രസ് – കൈപ്പത്തി), കെ. ബാലകൃഷ്ണൻ (ബി.ജെ.പി – താമര), എൻ.കെ സുധീർ (സ്വതന്ത്രൻ – ഓട്ടോറിക്ഷ), കെ.ബി ലിൻഡേഷ് […]
© Copyright News4media 2024. Designed and Developed by Horizon Digital