അമിതവണ്ണം കുറയും, ദിവസങ്ങൾക്കുള്ളിൽ; ആരോഗ്യരംഗത്ത് പുത്തൻ ട്രെൻഡായി “ടാഡ്‌പോൾ വാട്ടർ” !

അമിതവണ്ണം എന്നത് ചിലരെ വളരെക്കാലമായി അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തും കഷ്ടപ്പെട്ടിട്ടും അമിതവണ്ണം കുറയാത്തവർക്കായി അവതരിപ്പിച്ച ഒരു പുതിയ പാനീയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. Tadpole water is a new trend in social media

‘ടാഡ്പോൾ വാട്ടർ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഓൺലൈനിൽ വൈറലാകുന്ന ഈ പാനീയത്തിൽ ഒരു കുപ്പി ചെറു ചൂടുള്ള, വെള്ളം, രണ്ട് ടേബിൾസ്പൂൺ ഒരു നാരങ്ങ എന്നിവ ചേർന്നതാണ്. ന്യൂയോർക്ക് പോസ്റ്റ് പറയുന്നത് യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ ഈ ട്രെൻഡ് ഇപ്പോൾ വൈറലാവുകയാണ് എന്നാണ്.

ഈ പനിയത്തിലെ പ്രധാന ചേരുവയായ ചിയ വിത്തുകൾ ആണ് ഇതിന് ഇത്തരം ഒരു പേര് വരാൻ കാരണം. കുളത്തിൽ നീന്തുന്ന കുഞ്ഞുതവളകളോട് സാമ്യം ഉള്ള ഈ വിത്തുകൾ ശരീരഭാരം കുറയ്ക്കുന്നതിന് പേരുകേട്ടവയാണ്.

നാരുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. അവ ദഹന ആരോഗ്യവും ഭാര നിയന്ത്രണവും പിന്തുണയ്ക്കുകയും രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

“ചിയ വിത്തുകൾ കഴിക്കുമ്പോൾ, അവ വയറ്റിൽ ഒരു ജെൽ പോലെയുള്ള പദാർത്ഥം ഉണ്ടാക്കുന്നു, അത് നിങ്ങളുടെ പൂർണ്ണത വർദ്ധിപ്പിക്കുകയും നിങ്ങളുടെ വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കുകയും ചെയ്യും,” ഗവേഷകർ പറഞ്ഞു.

എന്നാൽ ഇതിന്റെ മറ്റൊരുവശവും ഗവേഷകർ പറയുന്നുണ്ട്. വിത്തുകൾ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർക്കാതെ കഴിക്കരുത് എന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ വെള്ളത്തിൽ കുതിർക്കാതെ കഴിക്കുന്ന വിത്തുകൾ വയറ്റിലെത്തി വികസിക്കുകയും ദഹനത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യും. ഇത് മലബന്ധത്തിന് കാരണമാകും.

ഏതായാലും സോഷ്യൽ മീഡിയയിൽ ഈ പാനീയം ഇപ്പോൾ വൻ ഹിറ്റാണ്. നിരവധി യുവാക്കൾ ആണ് ഇതിന്റെ ഗുണഗണങ്ങൾ വർണിച്ച് രംഗത്തെത്തുന്നത്. എന്നാൽ ഇത്തരം പാനീയങ്ങൾ ഒരു ആരോഗ്യ വിദഗ്ധന്റെ കർശന നിർദ്ദേശത്തിനു കീഴിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img