News4media TOP NEWS
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം, നിരവധിപേർക്ക് പരിക്ക് ശരണം വിളികളിൽ മുഴുകി സന്നിധാനം; അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ

കടവന്ത്രയിലെ അനാശാസ്യകേന്ദ്രം; അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കടവന്ത്രയിലെ അനാശാസ്യകേന്ദ്രം; അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
December 25, 2024

കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസകാര്‍ക്ക് സസ്‌പെന്‍ഷന്‍.

കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയത്.

കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് പോലീസ് കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരും ബിനാമി ഇടപാടുകളാണ് നടത്തിയിരുന്നത്.

സാമ്പത്തികമായി എഎസ്‌ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ
കൊച്ചി കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്.

ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles
News4media
  • Featured News
  • Kerala
  • News

ഒരു യുഗം അവസാനിച്ചു; മലയാളത്തിന്റെ സ്വന്തം എം ടിയ്ക്ക് വിട

News4media
  • Kerala
  • News
  • Top News

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ

News4media
  • India
  • News
  • Top News

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം, നിരവധിപേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

ശരണം വിളികളിൽ മുഴുകി സന്നിധാനം; അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന

News4media
  • Kerala
  • News
  • Top News

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിനു പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി: പബ്ലിക്കേഷൻസ് വിഭാഗം മേ...

News4media
  • Kerala
  • News

ബസ് കാത്തുനിന്ന യുവാവിൻ്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമം; തടയാനെത്തിയ വയോധികനെ ഉന്തി തള്ളി താഴെ ഇട്ടു;...

News4media
  • India
  • News
  • Top News

മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

© Copyright News4media 2024. Designed and Developed by Horizon Digital