web analytics

കൊച്ചിയില്‍ നാല് ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കൊച്ചിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് എന്നിവരെയാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി. നാലു ലക്ഷം രൂപയുടെ ആഡംബര ബൈക്കാണ് വെള്ളിയാഴ്ച ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാര്‍ക്കിങ്ങില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്. ബൈക്ക് കൊണ്ടുപോവുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ബൈക്ക് ചവിട്ടി സ്റ്റാര്‍ട്ടാക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.മോഷണത്തിനായി ഇവരെത്തിയത് വ്യാജനമ്പര്‍ പ്ലേറ്റുള്ള ഒരു ബൈക്കിലായിരുന്നു. അതിനാല്‍ പ്രതികളെ കണ്ടെത്താന്‍ ആദ്യം ബുദ്ധിമുട്ട് നേരിട്ടിരുന്നു.

മോഷ്ടിച്ച ബൈക്ക് എറണാകുളത്തുള്ള ഒരു വീട്ടില്‍ ഇവരെത്തിച്ചു. ഈ വീട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഇവരിലേയ്‌ക്കെത്തുന്നത്. വിശദമായ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

English summary: Suspects who stole a luxury bike worth Rs 4 lakh in Kochi arrested

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

Other news

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ;...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ...

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ...

സംഭാവനയുടെ ‘സിംഹഭാഗവും’ താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും ‘ചില്ലറ’

സംഭാവനയുടെ 'സിംഹഭാഗവും' താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും 'ചില്ലറ' ന്യൂഡൽഹി: കഴിഞ്ഞ...

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ മരിച്ചു, അന്വേഷണം

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ മരിച്ചു, അന്വേഷണം കൊച്ചി: കൊച്ചിയിൽ...

Related Articles

Popular Categories

spot_imgspot_img