കണ്ണൂരിൽ നിന്നും മോഷ്ടിച്ച ക്രെയിനുമായി ജില്ലകൾ കടന്നു കോട്ടയത്തെത്തിയ പ്രതികളെ പിടികൂടിരാമപുരം പോലീസ്. തളിപ്പറമ്പ് കുപ്പത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിന്‍ മോഷ്ടിച്ച പ്രതികളെയാണ് കോട്ടയം രാമപുരം പോലീസ് പിടികൂടിയത്. പൊന്‍കുന്നം കിഴക്കേതില്‍ ബിബിന്‍ മാര്‍ട്ടിന്‍(24), മാര്‍ട്ടിന്‍ ജോസഫ്(24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. Suspects arrested for bringing crane stolen from Kannur to Kottayam
ശനിയാഴ്ച്ച രാത്രി 11 നും ഞായറാഴ്ച്ച രാവിലെ 8.30 നും ഇടയിലാണ് ക്രെയിന്‍ മോഷണം പോയത്. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ നിന്നും രാമപുരം സ്റ്റേഷനിലേയ്ക്ക് വന്ന അറിയിപ്പിനെ തുടര്‍ന്ന് എസ്.എച്ച്.ഓ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. രാമപുരം പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഐങ്കൊമ്പില്‍ വച്ചാണ് മോഷ്ടിച്ചുകൊണ്ടുവന്ന ക്രെയിന്‍ അടക്കം പോലീസ് പിടികൂടുന്നത്.