web analytics

ഭാര്യയെ കുത്തിക്കൊന്ന പ്രതി ആത്മഹത്യ ചെയ്തു

ഭാര്യയെ കുത്തിക്കൊന്ന പ്രതി ആത്മഹത്യ ചെയ്തു

കൊല്ലം: ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് വീടിനു സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിൻകിഴക്കേക്കര മനുഭവനിൽ രേണുകയെ സനുക്കുട്ടൻ കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു ശേഷം ഇയാൾ വനത്തിനുള്ളിൽ ഒളിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞിരുന്നു.

സനുകുട്ടൻ സംശയരോഗത്തിന് അടിമയാണെന്നും ഇതിന്റെ പേരിൽ വഴക്ക് പതിവാണെന്നും കുടുംബം പോലീസിന് മൊഴി നൽകിയിരുന്നു.

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നു കുടുംബം പറയുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ പ്രതി കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.

കഴുത്തിലും വയറ്റിലും ആഴത്തിൽ മുറിവേറ്റ് രക്ത വാർന്ന് വീട്ടിനുള്ളിൽ കിടക്കുകയായിരുന്ന രേണുകയെ ഓട്ടോറിക്ഷാ ഡ്രൈവറുടെയും അയൽവാസിയുടെയും സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. നില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

യുവതിയെ സഹോദരൻ അടിച്ച് കൊന്നു

തിരുവനന്തപുരം: യുവതിയെ സഹോദരൻ അടിച്ചുകൊലപ്പെടുത്തി. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിയത്. ഈ മാസം 14-നാണ് ഷെഫീന മണ്ണന്തലയിൽ താമസത്തിന് എത്തിയത്.

യുവതിയുടെ ചികിത്സയുടെ ഭാ​ഗമായി വാടയ്‌ക്കെടുത്ത അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്.

എന്നാൽ മാതാപിതാക്കളാണ് ഷെഫീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ ഇവർ മണ്ണന്തല പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഈ സമയത്ത് ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. തുടർന്ന് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഷെഫീനയുടെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ ആക്രമണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷിച്ചുവരികയാണ്.

വീട്ടമ്മയുടെ മരണം കൊലപാതകം

കല്‍പ്പറ്റ: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വയനാട് സുല്‍ത്താന്‍ബത്തേരി നമ്പ്യാര്‍കുന്നിലാണ് സംഭവം.

നമ്പ്യാര്‍കുന്ന് സ്വദേശിയായ എലിസബത്തിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് തോമസ് വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.

കടബാധ്യതയെ തുടര്‍ന്നുള്ള തര്‍ക്കം മൂലം എലിസബത്തിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം തോമസ് ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിന്റെ മാനസിക വിഷമത്തിൽ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിലുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച്ച എലിസബത്തിനെ മരിച്ച നിലയിലും ഭര്‍ത്താവ് തോമസിനെ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

Summary: Sanukkuttan, the accused in the brutal scissor-stabbing murder of his wife, was found dead by suicide in Kulathupuzha, Kollam. Authorities confirmed he was found hanging, and an investigation is underway.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ മോട്ടോർ വാഹനവകുപ്പ്

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ്; മിന്നും സമ്മാനവുമായി കമ്പനി ! ഒരു കാരണമുണ്ട്….

ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

Related Articles

Popular Categories

spot_imgspot_img