ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച 92കാരിക്കും മകള്‍ക്കും തന്റെ പെൻഷനിൽ നിന്നും മാസംതോറും തുക നൽകുമെന്ന് സുരേഷ് ഗോപി. പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കും. സമരം അവസാനിപ്പിച്ച് മടങ്ങണമെന്നാണ് സുരേഷ് ഗോപിപറയുന്നത്.
ഇന്ന് രാവിലെയാണ് അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ 92 കാരിയായ വൃദ്ധയും മകളും കട്ടിലിട്ട് പ്രതിഷേധം ആരംഭിച്ചത്. ആറുമാസമായിട്ടും പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ്സമരം നടത്തിയത്.
Read also: തെരുവുനായയുടെ കടിയേറ്റ യുവതി പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു