web analytics

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ എന്നെ ചോദ്യം ചെയ്തോളൂ

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ എന്നെ ചോദ്യം ചെയ്തോളൂ

കൊല്ലം:
“ആമയും ആമമുട്ടയും തേങ്ങയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കും. അന്ന് ചോദ്യം ചെയ്തോളൂ” എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ എയിംസ് ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും കേരളത്തിന് ലഭിച്ചത് ധാതു ഇടനാഴിയും കടലാമകള്‍ക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാത്രമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ എയിംസ് വരുമെന്നുള്ള സുരേഷ് ഗോപിയുടെ ആവര്‍ത്തിച്ച പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി ‘ആമ’ ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കേരളത്തിലെ റെയില്‍വേ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനമെന്നും സുരേഷ് ഗോപി പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന അര്‍ഥവത്തായ ചുവടുവെപ്പാണ് ഈ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ്. കേരളത്തിലെ ആദ്യത്തെ വിപുലമായ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

29 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അഞ്ചുനില കെട്ടിടത്തിന് 11,450 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഏകോപനത്തോടെ നടപ്പാക്കിയ പൊതുസേവനത്തിന്റെ തെളിവാണ് ഈ പദ്ധതിയെന്നും സുരേഷ് ഗോപി പറഞ്ഞു. വികസന കാര്യത്തില്‍ ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരും മികച്ച മാതൃകകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary
Union Minister of State Suresh Gopi responded to the recent social media criticism and “turtle” trolls linked to budget announcements and AIIMS for Kerala while inaugurating the multi-level car parking complex at Kollam Railway Station.

suresh-gopi-response-turtle-trolls-kollam-railway-station-multilevel-parking

Suresh Gopi, Kollam, Kollam Railway Station, Kerala development, multi level car parking, Union Minister, Shashi Tharoor, N K Premachandran, Kerala politics, railway infrastructure

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക് ലക്നൗവിലെ ക്യാംപിയർഗഞ്ച് പോലീസ്...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത് സംസ്ഥാനത്ത്...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം; ചുഴലിക്കാറ്റിന് പിന്നാലെ അപൂർവ്വ പ്രതിഭാസം; തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ആകാശം രക്തവർണ്ണമായി മാറിയ...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img