web analytics

‘കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ’; സിനിമ സ്റ്റൈൽ ഡയലോ​ഗുമായി സുരേഷ് ​ഗോപി

‘കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ’; സിനിമ സ്റ്റൈൽ ഡയലോ​ഗുമായി സുരേഷ് ​ഗോപി

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെ പൊതുവേദിയിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിവാദത്തിൽപ്പെട്ടു.

തൃപ്പൂണിത്തുറയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി മോശം പദപ്രയോഗം നടത്തിയത്.
‘കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

തൃപ്പൂണിത്തുറ എൻ.എം ഹാളിൽ സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായി’ എന്ന യോഗത്തിലാണ് സംഭവം.

ഡിജിറ്റൽ ഇടപാടുകളെ കുറിച്ച് മുൻകാലത്ത് വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടിയായാണ് ഈ പരാമർശം നടത്തിയതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

“ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ ഇരുന്ന് പരിഹസിച്ച വലിയ സാമ്പത്തിക വിദഗ്ധരെ നിങ്ങൾ കണ്ടതാണ്.

ഇന്ന് ബ്രിട്ടനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ സാധാരണക്കാരായ സ്ത്രീകൾക്ക് പോലും കറൻസി വേണ്ടെന്ന് പറയാനായി.

അങ്ങനെയൊരു സാഹചര്യമുണ്ടായപ്പോൾ കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ എന്ന് മാത്രമേ പറയാൻ പറ്റൂ,” എന്നാണ് മന്ത്രിയുടെ വാക്കുകൾ.

എന്നാൽ, ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരാൾ പൊതുവേദിയിൽ ഇത്തരത്തിലുള്ള ഭാഷ പ്രയോഗിച്ചത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ പ്രസംഗ ശൈലി മുൻപും ചർച്ചയായിട്ടുണ്ടെങ്കിലും, ഇത്തവണത്തെ പരാമർശം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

English Summary

Union Minister Suresh Gopi has landed in controversy after making a derogatory remark during a public speech in Tripunithura, Kerala. While highlighting the achievements of the central government, he used an inappropriate phrase referring to the establishment of AIIMS in Kerala. The comment, made at a BJP-organised event, has triggered sharp criticism on social media and from political circles, with many questioning the use of such language by a person holding a constitutional post.

suresh-gopi-controversial-remark-tripunitura-bjp-event

Suresh Gopi, BJP Kerala, Tripunithura, Political Controversy, AIIMS Kerala, Central Government, Kerala Politics, Public Speech

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ!

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ! 1. വൈഭവ് സൂര്യവംശി...

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വിധി വൈപരീത്യത്തിന്റെ നടുക്കുന്ന വാർത്തയാണ് പാലക്കാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്....

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്!

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്! തിരുവനന്തപുരം: ഒരു കാലത്ത് മലയാള...

യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർക്ക് പരുക്ക്! അബുദാബിയിൽ വൻ തീപിടിത്തം

യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർക്ക് പരുക്ക്! അബുദാബിയിൽ വൻ...

Related Articles

Popular Categories

spot_imgspot_img