യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി
ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ഭർത്താവിനോട് ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി.
വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനു പകരം സ്വന്തമായി ജോലി സമ്പാദിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി പറഞ്ഞു.
വിവാഹം കഴിഞ്ഞ് 18 മാസത്തിനുള്ളിൽ തന്നെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. മുംബൈയിൽ ഒരു വീടും ജീവനാംശമായി 12 കോടി രൂപയുമടക്കം ആവശ്യപ്പെട്ടായിരുന്നു ഭർത്താവിനെതിരെ യുവതി കേസ് നൽകിയിരുന്നത്.
‘നിങ്ങൾ വളരെ വിദ്യാസമ്പന്നരാണ്. സ്വന്തം നിലക്ക് ജോലി ചെയ്ത് ഇതെല്ലാം സമ്പാദിക്കണമെന്നും ജസ്റ്റിസ് വ്യക്തമാക്കി. നിങ്ങളുടെ വിവാഹം 18 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇപ്പോൾ നിങ്ങൾക്കും ബിഎംഡബ്ല്യു വേണോ?.
18 മാസം നീണ്ടുനിന്ന വിവാഹബന്ധത്തിന് ഓരോ മാസവും ഒരു കോടി എന്ന നിലയിലാണോ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും’ കോടതി യുവതിയോട് ചോദിച്ചു.
‘നിങ്ങളൊരു ഐടി പ്രൊഫഷണലാണ്, കൂടാതെ എംബിഎ ബിരുദമുണ്ട്. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള നിങ്ങൾ ജീവനാംശത്തെ ആശ്രയിക്കരുത് എന്നും കോടതി പറഞ്ഞു.
നിങ്ങൾ യാചിക്കുന്നതിന് പകരം സ്വന്തമായി സമ്പാദിക്കുകയും ജീവിക്കുകയും ചെയ്യണം’.. ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഭർത്താവിന്റെ പിതാവിന്റെ സ്വത്തിന്മേൽ സ്ത്രീക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
എന്നാൽ തന്റെ ഭർത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടെന്നുമാണ് യുവതി കോടതിയിൽ വാദിച്ചത്.
ഇത്രയും തുക ജീവനാംശമായി ആവശ്യപ്പെടുന്നത് അത്യാഗ്രഹമാണെന്നായിരുന്നു ഭർത്താവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ കോടതിയിൽ വാദിച്ചത്.
മുംബൈയില്‍ യുവതിയ്ക്ക് ഒരു വലിയ ഫ്‌ളാറ്റ് ഉണ്ട്. അതില്‍ നിന്ന് വരുമാനമുണ്ടാക്കാം. മറ്റ് കാര്യങ്ങള്‍ വേണമെങ്കില്‍ ജോലി ചെയ്ത് ഉണ്ടാക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അതേസമയം ഇരു കക്ഷികളോടും പൂർണ്ണമായ സാമ്പത്തിക രേഖകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭർത്താവിന്റെ പ്രവൃത്തികൾ കാരണം തന്റെ ജോലി നഷ്ടപ്പെടുന്നുണ്ടെന്നും അയാൾ തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ആ കേസുകൾ റദ്ദാക്കാൻ നിർദേശിക്കുമെന്ന് ജസ്റ്റിസ് യുവതിക്ക് ഉറപ്പ് നൽകി.
ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി
മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലാണ് സംഭവം നടന്നത്. കോമൾ എന്ന യുവതിയാണ് ഭർത്താവ് വിജയ് ചൗഹാനെ കൊന്ന് മുറിക്കുള്ളിൽ കുഴിയെടുത്ത് കുഴിച്ചു മൂടിയത്.
അയൽവാസിയായ മോനു എന്ന യുവാവുമായി കോമൾ പ്രണയത്തിലായിരുന്നു. ഇയാൾക്കൊപ്പം കഴിയാനായാണ് യുവതി മുപ്പത്തഞ്ചുകാരനായ തന്റെ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പുറത്തു വരുന്ന വിവരം.
കുറച്ചു ദിവസങ്ങളായി വിജയ് ചൗഹാനെ പറ്റി ബന്ധുക്കൾക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. യുവാവിനെ കാണാതായി പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സഹോദരൻ അന്വേഷിച്ചെത്തിയത്.
ഇതിന് മുമ്പ് തന്നെ കാമുകനുമായി യുവതി സ്ഥലംവിട്ടിരുന്നു. വിജയ് ചൗഹാന്റെ വീടിനുള്ളിൽ കടന്ന് സഹോരൻ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന കാര്യം മനസ്സിലാക്കിയത്.
വിജയ് ചൗഹാന്റെ വീട്ടിലെത്തിയ സഹോദരന് മുറിയിലെ ടൈൽസിൻറെ കളറിൽ വ്യത്യാസം കണ്ടതോടെ സംശയമുണ്ടായി. വ്യത്യസ്ത കളറുകളിലുള്ള ടൈലുകൾ നീക്കിയതോടെ കുഴിയിൽ നിന്നും വസ്ത്രവും ദുർഗന്ധവും വന്നു.