web analytics

‘സപ്ലൈകോയിൽ നേരിട്ട് നിയമനം’

‘സപ്ലൈകോയിൽ നേരിട്ട് നിയമനം’

കൊച്ചി: സപ്ലൈകോയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങളിൽ മുന്നറിയിപ്പ് നൽകി സപ്ലൈകോ ജനറൽ മാനേജർ വി.കെ അബ്ദുൽ ഖാദർ.

വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹ മാധ്യമ പോസ്റ്റുകളും വ്യാജമെന്ന് അദ്ദേഹം അറിയിച്ചു.

സപ്ലൈകോയിൽ’സപ്ലൈകോയിൽ നേരിട്ട് നിയമനം’

കൊച്ചി: സപ്ലൈകോയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങളിൽ മുന്നറിയിപ്പ് നൽകി സപ്ലൈകോ ജനറൽ മാനേജർ വി.കെ അബ്ദുൽ ഖാദർ.

വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹ മാധ്യമ പോസ്റ്റുകളും വ്യാജമെന്ന് അദ്ദേഹം അറിയിച്ചു.

സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നതെന്നും അബ്ദുൽ ഖാദർ വ്യക്തമാക്കി.

സപ്ലൈകോയിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുമ്പ് മുഖ്യധാരാ മാധ്യമങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.

അതല്ലാതെ പുറത്തു വരുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി.

www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഫേസ്ബുക്ക് പേജ് – https://www.facebook.com/Supplycoofficial ഫോൺ നമ്പർ- 04842205165.

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് തുക അനുവദിച്ച കാര്യം അറിയിച്ചത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാന്‍ വിപണിയില്‍ ഇടപെടാനായാണ് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് തുക അനുവദിച്ചത്.

വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈ വര്‍ഷം ബജറ്റില്‍ സർക്കാർ നീക്കിവച്ചിട്ടുള്ളത്.

അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി കഴിഞ്ഞവര്‍ഷം ബജറ്റില്‍ 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്.

എന്നാല്‍, 284 കോടി രൂപ അധികമായി നല്‍കിയിരുന്നു. ആകെ 489 കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും ധന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

2011-12 മുതല്‍ 2024 – 25 വരെയുള്ള 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്.

ഇതില്‍ 7220 കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്. ബാക്കി 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത് എന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പറയുന്നു.

ഇതിനോടൊപ്പം ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകാൻ ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചു. മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുകയാണ് അനുവദിച്ചത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി സർക്കാർ അനുവദിച്ചത്.

ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

Summary: Supplyco General Manager V.K. Abdul Khader has issued a warning against fake advertisements related to job appointments in the organization. He clarified that YouTube videos and social media posts claiming direct recruitment to various posts are completely false.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലോട്ട് കടന്നുപോകുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി

കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി കൊട്ടിയം മുഖത്തലയിൽ ഉത്സവത്തോടനുബന്ധിച്ച്...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img