web analytics

അപകടത്തിലേക്ക് തുറക്കുന്ന ആകാശജാലകങ്ങൾ… തല പുറത്തിടാനല്ല സൺറൂഫ്; എം.വി.ഡി വീഡിയോ വൈറൽ

ഏറ്റവും ജനകീയമായ കാർ ഫീച്ചർ ഏതെന്നു മലയാളിയോട് ചോദിച്ചാൽ ഒരുപക്ഷേ സൺറൂഫ് എന്നായിരിക്കും ഉത്തരം. അത്രയേറെ ജനപ്രീതിയുണ്ട് സൺറൂഫ് എന്ന ഫാൻസി ഫീച്ചറുള്ള കാർ മോഡലുകൾക്ക്. അധിക വിൽപനക്കുള്ള എളുപ്പവഴിയായി കാർനിർമാണ കമ്പനികളും തിരിച്ചറിഞ്ഞതോടെ സൺറൂഫ് ജനകീയ മോഡലുകളുടേയും അവിഭാജ്യ ഘടകമായി. അപ്പോഴും നമ്മുടെ സാഹചര്യങ്ങളിൽ സൺറൂഫിന് എത്രത്തോളം പ്രായോഗിക ഉപയോഗമുണ്ടെന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ട്.

ഒറ്റ നോട്ടത്തിൽ തന്നെ ആഡംബരം അനുഭവിപ്പിക്കുമെന്നതാണ് സൺറൂഫുകളേയും പ്രത്യേകിച്ച് പനോരമിക് സൺറൂഫുകളേയും വലിയ തോതിൽ ജനകീയമാക്കിയത്. പിൻ സീറ്റുകളിലെ യാത്രകളിൽ കൂടുതൽ വിശാലമായ കാഴ്ച്ചകൾകൊണ്ട് നിറക്കാൻ പനോരമിക് സൺറൂഫുകൾക്ക് സാധിക്കുമെന്നതാണ് ഈ ഫീച്ചർ ജനപ്രിയമാകാനുള്ള മറ്റൊരു കാരണം. സ്റ്റാൻഡേഡ് ഇലക്ട്രിക് സൺറൂഫുകളേക്കാൾ സ്വാഭാവികമായും പനോരമിക് സൺറൂഫിന് ആരാധക പിന്തുണയും ഏറെയാണ്.

നീലാകാശവും മരങ്ങളും കണ്ടുകൊണ്ടുള്ള യാത്രകളും സൺറൂഫ് തുറന്നു വച്ചുകൊണ്ട് കാറിനകത്തേക്ക് ശുദ്ധവായുവിനെ കയറ്റിക്കൊണ്ടുള്ള യാത്രകളും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഇതെല്ലാം പനോരമിക് സൺറൂഫുള്ള കാറുകൾക്ക് വലിയ ജനപ്രീതി സമ്മാനിച്ചു. അപ്പോഴും കാറിന്റെ പ്രധാന ഭാഗമായ മുകൾഭാഗത്തിന്റെ കരുത്ത് പനോരമിക് സൺറൂഫുകൾ കുറക്കുമെന്ന ആശങ്കയും സജീവമാണ്.

കേരളം പോലുള്ള ചൂടും പൊടിയും കൂടുതലുള്ള രാജ്യങ്ങളിൽ സൺറൂഫുകൾ തുറന്നിട്ട് യാത്ര ചെയ്യുന്നത് അത്ര പ്രായോഗികമല്ലെന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല നഗരങ്ങളിൽ മലിനീകരണങ്ങൾക്കിടയിൽ സൺറൂഫ് തുറക്കാൻ അധികമാരും താൽപര്യപ്പെട്ടെന്നു വരില്ല. യാത്രകൾക്കിടെ കുട്ടികളും മറ്റും സൺറൂഫിലൂടെ തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അതുമാത്രമല്ല ഇത്തരം യാത്രകൾക്ക് നിയമപരമായും അനുമതിയില്ല.

പുതുതലമുറ വാഹനങ്ങളിലെ സൺറൂഫ് സൗകര്യം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണമെന്ന വീഡിയോ സന്ദേശവുമായി മോട്ടോർ വാഹന വകുപ്പ് രം​ഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു എംവിഡി സുരക്ഷാ നിർദേശം നൽകിയിരിക്കുന്നത്. സൺറൂഫുള്ള വാഹനങ്ങളിൽ പുറംകാഴ്ച കാണുന്നതിനായി കുട്ടികളെ കയറ്റി വാഹനമോടിച്ചു പോകുന്നവരുണ്ട്. ഇതപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു. പെട്ടെന്നു ബ്രേക്ക്‌ ചെയ്യേണ്ടി വന്നാൽ കുട്ടികൾ തെറിച്ചുപോകാൻ സാധ്യതയുണ്ട്. കഴുത്തോ നെഞ്ചോ അതിശക്തിയായി റൂഫിന്റെ വശത്തിടിച്ചു ഗുരുതരമായ പരിക്കേൽക്കാമെന്നും വീഡിയോയിൽ പറയുന്നു.

https://www.facebook.com/share/r/1685zA1yTp

മുതിർന്നവരാണെങ്കിൽ വയറിനാകും ക്ഷതമേൽക്കുക. ഇത് ആന്തരിക അവയവങ്ങളെ തകർക്കും. അതുകൊണ്ടു തന്നെ ഇത്തരത്തിൽ യാത്ര ചെയ്യരുതെന്നാണ് എംവിഡി നൽകുന്ന സന്ദേശം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുറഞ്ഞ വേഗത്തിൽ പോകുമ്പോൾ കാറിൽ ശുദ്ധവായു കയറുന്നതിനും മഞ്ഞുള്ളപ്പോൾ കാഴ്ചഭംഗിക്കും സൺറൂഫ് സഹായകരമാണെങ്കിലും വേഗം കൂടിയ യാത്രകളിൽ വാഹനത്തിന്റെ എയ്‌റോ ഡൈനാമിക്‌സിൽ മാറ്റമുണ്ടാകുന്നതു മൂലം ഇന്ധനക്ഷമത കുറയും.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി കാഠ്മണ്ഡു: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

Related Articles

Popular Categories

spot_imgspot_img