web analytics

ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്….

ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്…

കോഴിക്കോട്: ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് പൂനൂരിലെ ജിസ്നയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിലെ പരാമര്‍ശം.

ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ ജിസ്നയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ജിസ്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു.

ബോൾഗാട്ടിയിൽ ഓളം ലൈവ്; വേടൻ വരില്ല; ടിക്കറ്റ് റീഫണ്ട് ചെയ്യാൻ സംഘാടകർ

ഇതിനിടയിലാണ് ജിസ്നയുടെ ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടിയത്. ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും മനസമാധാനമില്ലെന്നുമാണ് കുറിപ്പിലുള്ളത്.

ജിസ്നയും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ജിസ്നയുടെ ഭര്‍തൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.

അസ്വാഭാവികമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ മറ്റു വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

കരമനയിൽ ട്രേഡിങ് തട്ടിപ്പ്: റെയ്ഡിൽ കണ്ടെത്തിയത് 150 സിം കാർഡുകളും 50 എടിഎം കാർഡുകളും

മങ്കട: വൻ ലാഭം വാഗ്ദാനം ചെയ്ത ട്രേഡിങ് തട്ടിപ്പിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് സ്വദേശിയായ ഒരാളാണ് തട്ടിപ്പിനിരയായത്.

തിരുവനന്തപുരം സ്വദേശികളായ സൂരജ് എബ്രഹാം, സുൽഫിക്കർ എന്നിവരാണ് പിടിയിലായത്. 2024 ഡിസംബറിൽ നടത്തിയ തട്ടിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്.

തിരുവനന്തപുരത്തെ കരമനയിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലായിരുന്നു തട്ടിപ്പ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവരുടെ പിടിയിലായതോടെ നിർണായക് വിവരങ്ങൾ പുറത്തു വന്നു.

പോലീസ് നടത്തിയ റെയ്ഡിൽ 150-ഓളം സിം കാർഡുകൾ, 50-ൽ അധികം എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, പേടിഎം ക്യൂആർ സ്കാനറുകൾ, നോട്ടെണ്ണുന്ന യന്ത്രം തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെടുത്തു.

പ്രതികൾ സുഹൃത്തുക്കളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും, 2000 മുതൽ 3000 രൂപ വരെ നൽകി എടിഎം കാർഡുകളും രേഖകളും കൈക്കലാക്കുകയും ചെയ്തു. തട്ടിപ്പ് ദൃഢമാക്കാൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ പോലും അവർ മാറ്റിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് പറയുന്നത് പ്രകാരം കേരളം മുഴുവൻ, തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇവർ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.

ഇതിലൂടെ ഏകദേശം മൂന്ന് കോടി രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. കർണാടകയിലും ഇവർക്കെതിരെ കേസ് നിലനില്ക്കുന്നുണ്ട്.

മങ്കട പോലീസ് ഇൻസ്പെക്ടർ അശ്വത് എസ് കാരണ്മയിലിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.

പെരിന്തൽമണ്ണ ഡിവൈഎസ്പി നിർദേശിച്ച അന്വേഷണ സംഘത്തിനൊപ്പം തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് വിഭാഗവും സഹകരിച്ചു. കൂടുതൽ പ്രതികൾ സംഘത്തിൽ ഉണ്ടോയെന്ന സംശയത്തിലാണ് പോലീസ്.

ഓൺലൈൻ ട്രേഡിങ്ങ് നടത്തുവരാണോ നിങ്ങൾ? എങ്കിൽ പണി വരുന്നുണ്ട്…

കോട്ടയം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരേ പൊലീസ് പിടികൂടി.

മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടിൽ അജ്മൽ കെ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വൈദികന്റെ വിശ്വാസം സമ്പാദിക്കുന്നതിനായി തുടക്കത്തിൽ കുറച്ച് ലാഭവിഹിതം വൈദികന് നൽകി.

പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് വൈദികനിൽ നിന്നും പല അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപ വാങ്ങിച്ചെടുത്തത്.

മുടക്കിയ പണമോ, ലാഭമോ തിരികെ ലഭിക്കാതായതിനെ തുടർന്ന് വൈദികൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

എസ് എച്ച് ഒ റെനീഷ് ടി എസിന്റെ നേതൃത്വത്തിൽ വൈദികന്റെ നഷ്ട്ടമായ പണം കേരളത്തിലെ എടിഎം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ പിടികൂടുകയുമായിരുന്നു.

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്മൽ എന്നയാൾ കൂടി ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുകയുമായിരുന്നു.

ഇയാളെ പിടികൂടുന്നതിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് കടുത്തുരുത്തി സ്റ്റേഷനിലെത്തി സ്വമേധയാ ഹാജരായത്.



spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

Related Articles

Popular Categories

spot_imgspot_img