മുസ്ലീം വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ല; മൂവാറ്റുപുഴയിൽ പ്രിൻസിപ്പലിനെ   തടഞ്ഞുവെച്ച് വിദ്യാർത്ഥികൾ

മുവാറ്റുപുഴ : കോളേജിൽ നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. Students staged a protest demanding a special place for praying in the college

മൂവാറ്റുപുഴ നിർമല കോളേജിലാണ് സംഭവം. ക്ലാസ് മുറിയിൽ മുസ്ലീം വിദ്യാർത്ഥികളെ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ചേർന്ന് മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവെച്ചു.

കഴിഞ്ഞ ദിവസം നാല് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ നിസ്‌കരിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് അദ്ധ്യാപകർ വ്യക്തമാക്കി. ഇതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

കോളേജിൽ പഠിക്കുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചെത്തിയ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

കോളേജിന് സമീപത്ത് തന്നെയുളള ഹോസ്റ്റലിൽ പോയി നിസ്‌കരിക്കാനും മസ്ജിദിൽ പോകാനും വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടെന്ന് അദ്ധ്യാപകർ വ്യക്തമാക്കി. എന്നാൽ കോളേജിൽ വെച്ചു തന്നെ നിസ്‌കരിക്കണം എന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.

അതേ സമയം ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിനുള്ളിൽ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് നിർമല കോളജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസ് രംഗത്തെത്തി. എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.

“നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഒരു മതവിഭാഗത്തിന് മാത്രമായി അങ്ങനെ ഒരിടം നൽകാൻ സാധിക്കില്ലായെന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ്  ഒരുകൂട്ടം വിദ്യാർത്ഥികളെത്തി പ്രതിഷേധിച്ചത്”-ഫാ. ഡോ കെവിൻ കെ കുര്യാക്കോസ് പറഞ്ഞു.

കേരളത്തിൽ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളേജുകളിൽ ഒന്നാണ് മൂവാറ്റുപുഴ നിർമല കോളേജ്. കോതമംഗലം രൂപതയുടെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. 

കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് തടസ്സമില്ല എന്നിരിക്കെയാണ് കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന പിടിവാശിയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ സമരവുമായി രംഗത്ത് വന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

Other news

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

Related Articles

Popular Categories

spot_imgspot_img