മലപ്പുറം: പന്തല്ലൂർ കടമ്പോട് ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു. സംഭവത്തിൽ നാല് വൈദ്യുത പോസ്റ്റുകൾ തകർന്ന് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷം മരം ലോറിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.(student leg was injured when an tree fell into electric post)
അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നു വീണ വൈദ്യുത പോസ്റ്റിന്‍റെ ഭാഗം കാലില്‍ വീണാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂർ നേരം സമീപത്തെ ഗതാഗതം മുടങ്ങി. തുടർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Read Also: ഉദ്യോഗസ്ഥന്റെ മാനസിക പീഡനം; എയര്‍ ഇന്ത്യ ജീവനക്കാരൻ ജീവനൊടുക്കി
Read Also: ഇന്നും മഴ കനക്കും; അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്