ഫ്ലാറ്റിൽ നിന്നു ചാടി വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്തെ ആളൊന്നും താമസിക്കാത്ത ഫ്‌ളാറ്റ് സമുച്ചയത്തിൽ പതിനാറാം നിലയിൽ നിന്നു ചാടി വിദ്യാർത്ഥി മരണപ്പെട്ടു. ശ്രീകാര്യം സ്വദേശിയായ 14 വയസ്സുകാരനായ പ്രണവാണ് മരിച്ചത്.
കഴക്കൂട്ടത്തെ ഒരു സ്വകാര്യ സ്കൂളിൽ പഠിച്ചു വരുന്ന വിദ്യാര്‍ഥിയായിരുന്നു. പ്രണവിന്റെ മുത്തച്ഛന്‍ വിദേശത്തായിരുന്നതിനാല്‍ ഫ്‌ളാറ്റ് നിരവധി മാസങ്ങളായി ഉപേക്ഷിച്ച നിലയിലായിരുന്നു.
ഫ്‌ളാറ്റിന്റെ മറ്റൊരു താക്കോൽ പ്രണവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ്. സ്‌കൂളിൽ നിന്ന് തിരിച്ച് വന്ന ശേഷം കുട്ടി ഈ താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് അകത്ത് കയറി.
മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു
പിന്നീട് മുറി അകത്ത് നിന്ന് പൂട്ടിയശേഷം ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു.
സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചിരുന്നു. പ്രണവിന്റെ മരണത്തെ ആത്മഹത്യയായി പൊലീസ് കണക്കാക്കുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കനത്തമഴയെത്തുടര്‍ന്ന് കേരളത്തിൽ മഴക്കെടുതി രൂക്ഷം
കോഴിക്കോട്: കനത്തമഴയെത്തുടര്‍ന്ന് കേരളത്തിൽ മഴക്കെടുതി രൂക്ഷം. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പൊട്ടി.
എന്നാൽ ജനവാസമേഖലയില്‍ അല്ല ഉരുള്‍പൊട്ടലുണ്ടായത്. ഇതേ തുടർന്ന് മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കനത്ത മഴയില്‍ വിലങ്ങാട് ടൗണിലെ പാലം വെള്ളത്തില്‍ മുങ്ങി. പുല്ലുവ പുഴയില്‍ ക്രമാധീതമായി ജലനിരപ്പ് ഉയര്‍ന്നു.
കോഴിക്കോട് കടന്തറ പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തില്‍ വെള്ളം കയറി. ഇതേ തുടർന്ന് ചെമ്പനോടയില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. മഴ ശക്തമായ സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല
ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല
അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് പ്രവേശനം അനുവദിക്കൂ. കൂടാതെ ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താൻ നിർദേശമുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൂര്‍ണ സജ്ജരായിരിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാലവര്‍ഷക്കെടുതിക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ചെറുവത്തൂരില്‍ കുളങ്ങാട് മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കുളങ്ങാട് മലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞത്. മുമ്പ് വിള്ളലുണ്ടായിരുന്ന ഭാഗമാണ് ഇത്തരത്തിൽ ഇടിഞ്ഞത്.
മലയുടെ താഴ്ഭാഗത്ത് താമസിച്ചിരുന്ന 15 കുടുംബങ്ങളെ ഇതോടെ മാറ്റി താമസിപ്പിച്ചു. കൂടാതെ പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുന്‍ വര്‍ഷം ഉരുള്‍ പൊട്ടല്‍ ഉണ്ടായ മത്തച്ചീളി മേഖലയിലും ഇത്തരത്തിൽ മഴ തുടരുകയാണ് ഈ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പശുക്കടവ് പുഴയിലും കടന്തറ പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Summary:
A 14-year-old student named Pranav, a native of Sreekaryam, died after jumping from the 16th floor of an unoccupied flat complex at Chenkottukonam.